Latest NewsIndiaNews

പാകിസ്ഥാന്‍ വിഷം തുപ്പുന്നു;ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയ പാകിസ്ഥാന്‍ പ്രതിനിധിക്ക് മറുപടി നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയ പാകിസ്ഥാന്‍ പ്രതിനിധിക്ക് മറുപടി നല്‍കി ഇന്ത്യ. പാകിസ്ഥാന്‍ വിഷം വിതയ്ക്കുകയും തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് യുഎന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി നാഗരാജ് നായിഡു പറഞ്ഞു.യുഎന്നിലേക്കുള്ള പാകിസ്ഥാന്‍ മിഷനിലെ കൗണ്‍സിലര്‍ സാദ് അഹമ്മദ് വാറിച്ച് ജമ്മു കശ്മീര്‍ വിഷയം സെഷനില്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ നയതന്ത്രജ്ഞന്റെ ശക്തമായ പ്രതികരണം.

തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ഇന്ത്യന്‍ പ്രതിനിധി കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ അവരുടെ പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ഇന്ത്യക്കെതിരെ തെറ്റായ പ്രചാരണം അഴിച്ചു വിടുകയാണ്. പാകിസ്ഥാന്റെ വാചക കസര്‍ത്ത് ആരും ഗൗരവമായി എടുക്കുന്നില്ലെന്നും സാധാരണ നയതന്ത്ര രീതിയിലേക്ക് തിരിച്ചുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഈ മാസം ആദ്യം യുഎന്‍എസ്സിയില്‍ കശ്മീര്‍ പ്രശ്നം ഉന്നയിക്കാന്‍ ശ്രമിച്ചതിന് ഇന്ത്യ പാകിസ്ഥാന് ഇന്ത്യ മറുപടി നല്‍കിയിരുന്നു. യുഎന്നില്‍ ഇത് മൂന്നാം തവണയാണ് ചൈനയും പാകിസ്ഥാനും കശ്മീര്‍ വിഷയം ഉന്നയിക്കുന്നത്. എന്നാല്‍, കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് രക്ഷാസമിതിയിലെ മറ്റ് അംഗങ്ങളുടെ നിലപാട്. കഴിഞ്ഞ ദിവസം ദാവോസില്‍ നടന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഇന്ത്യക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button