ലണ്ടന്‍: റിപ്പബ്ലിക് ദിനത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് പുറത്ത് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പുകള്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്ത് പാകിസ്താനില്‍ നിന്നുള്ള പ്രതിഷേധക്കാരുടെ സംഘം. ഇന്ത്യയിൽ റിപ്പബ്ലിക് ആഘോഷങ്ങൾ നടക്കുമ്പോൾ ഇത് ചെയ്യാനും ഈ പ്രക്ഷോഭത്തില്‍ പങ്കുചേരാനും സോഷ്യല്‍ മീഡിയ വഴി അടക്കം പ്രതിഷേധക്കാര്‍ ആളുകളെ അണിനിരത്തുകയാണ്. അതേസമയം പാകിസ്താന്‍ ഗ്രൂപ്പിന്റെ ആസൂത്രിതമായ പ്രതിഷേധം സംബന്ധിച്ച ആശങ്ക യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഗാന്‍ഷ്യം യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനോട് പങ്കുവെച്ചു.
മാത്രമല്ല, പ്രതിഷേധം നിരോധിക്കാന്‍, യുകെയിലെ നിരവധി ഇന്ത്യക്കാര്‍ അധികാരികള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ലണ്ടന്‍ മേയര്‍, പൊലീസ് കമ്മീഷണര്‍, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് കത്തുകള്‍ എഴുതിയതായി ബിജെപിയുടെ ഓവര്‍സീസ് ഫ്രണ്ട്‌സ് പ്രസിഡന്റ് കുല്‍ദീപ് സിംഗ് ശേഖാവത്ത് പറഞ്ഞു.ചില ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളും പ്രതിഷേധത്തില്‍ ഈ സംഘടനകളുമായി കൈകോര്‍ക്കുന്നുണ്ട്.
ഇന്ത്യന്‍ ഭരണഘടന കത്തിക്കുന്ന പരിപാടിയില്‍ സമാന ചിന്താഗതിക്കാരായ ആളുകള്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ വഴിയും വന്‍ പ്രചാരണവും നടക്കുന്നുണ്ട്. ആഗസ്റ്റ് 15നും ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് പുറത്ത് സമാനമായ പ്രതിഷേധം അരങ്ങേറിയിരുന്നു.
Post Your Comments