തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റം. സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 17 പൈസ കുറഞ്ഞ് 78.042 രൂപയിലെത്തി. ഡീസലിന് രണ്ട് പൈസയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ലിറ്റര്‍ ഡീസലിന് 72.947 രൂപയാണ് വില.
തിരുവനന്തപുരത്ത് പെട്രോലിന് 78.042 രൂപയും ഡീസലിന് 72.947 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 76.679 രൂപയും ഡീസല്‍ 71.565 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോലിന് 77.015 രൂപയും ഡീസലിന് 71.9 രൂപയുമാണ്. ഡല്‍ഹിയില്‍ പെട്രോളിന് 74.65 രൂപയും ഡീസലിന് 67.86 രൂപയുമാണ്.
ഇന്ന് ഒരു ബാരല്‍ ക്രൂഡ് ഓയില് 62.32 ഡോളറാണ് വില. ആഗോള വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്ത് ഇന്ധനവില നിര്‍ണയിക്കുന്നത്.
Post Your Comments