![](/wp-content/uploads/2020/01/isl-today.jpg)
ചെന്നൈ: ഐഎസ്എല്‍ ആറാം സീസണിലെ ഇന്നത്തെ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയും ജംഷെഡ്പൂര്‍ എഫ്സിയും ഏറ്റുമുട്ടും. ചെന്നൈയുടെ മൈതാനത്ത് രാത്രി 7.30 നടക്കുന്ന മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്.
അവസാന രണ്ട് മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്‍ എഫ് സി വരുന്നത്. 12 കളികളില്‍ നിന്ന് 4 ജയവും 3 സമനിലയുമായി 15 പോയിന്റോടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈയിന്‍.അവസാന അഞ്ച് ഹോം മത്സരത്തില്‍ നാലിലും ജയിച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈയില്‍. 12 കളിയില്‍ നിന്ന് 4 ജയവും 4 സമനിലയുമായി 16 പോയിന്റോടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് ജംഷെഡ്പൂര്‍ എഫ്സി.
ജംഷെഡ്പൂരില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരുടീമും ഓരോഗോള്‍ വീതം നേടി സമനിലയായിരുന്നു ഫലം. കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ജംഷെഡ്പൂര്‍ ചെന്നൈയില്‍ എത്തിയിരിക്കുന്നത്. ക്രിവെല്ലാറോ, വാല്‍സ്‌കിസ്, ചാംഗ്‌തേ ത്രയത്തിലാണ് ചെന്നൈയിന്റെ പ്രതീക്ഷ.
Post Your Comments