KeralaLatest NewsIndia

കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട നയപ്രഖ്യാപന പ്രസംഗം ; ഗവര്‍ണര്‍ ഇടപെട്ടാലും തിരുത്തേണ്ടെന്നു മന്ത്രിമാര്‍

സര്‍ക്കാരിനോട് ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ നയപ്രഖ്യാപനത്തോട് സ്വീകരിക്കുന്ന സമീപനമെന്താകുമെന്നതു സംബന്ധിച്ച്‌ ഇന്നലെ മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു.

തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട സംസ്ഥാനത്തിന്റെ നയപ്രഖ്യാപന പ്രസംഗ കരടിന് ഇന്നലെ സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാരിന് എതിരായ പരാമര്‍ശങ്ങള്‍ നീക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ വഴങ്ങേണ്ട കാര്യമില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം.പൗരത്വ ഭേദഗതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ നയപ്രഖ്യാപനത്തോട് സ്വീകരിക്കുന്ന സമീപനമെന്താകുമെന്നതു സംബന്ധിച്ച്‌ ഇന്നലെ മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള കേരള നിയമസഭയുടെ പ്രമേയം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷ നേതാവിന്റെആവശ്യം അതേപടി പരിഗണിച്ചിട്ടില്ലെന്നു സൂചന. കേരളത്തിന് പ്രളയാനന്തര ധനസഹായം നല്‍കുന്നതിലടക്കം കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന അവഗണന ഉള്‍പ്പെടെ രാഷ്ട്രീയ വിമര്‍ശനമായി പ്രസംഗത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണു സൂചന. തിരുത്തല്‍ വേണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ മടക്കിയാലും രണ്ടാമത് സര്‍ക്കാര്‍ അയച്ചാല്‍ അത് അദ്ദേഹത്തിന് അംഗീകരിക്കാ തിരിക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

തിരുത്തല്‍ ആവശ്യപ്പെട്ടാല്‍ അതിനു സര്‍ക്കാര്‍ വഴങ്ങേണ്ടതില്ലെന്നായിരുന്നു ഭൂരിഭാഗം മന്ത്രിമാരുടെയും അഭിപ്രായം.നയപ്രഖ്യാപനം വായിക്കുകയെന്ന ഭരണഘടനാ ബാധ്യത അദ്ദേഹത്തിന് നിറവേറ്റാതിരിക്കാനാവില്ലെന്നും മന്ത്രിസഭ വിലയിരുത്തി. വിയോജിപ്പുള്ള ഭാഗങ്ങള്‍ അദ്ദേഹം വായിക്കാതെ വിടാനിടയുണ്ട്. എങ്കിലും മുഴുവന്‍ വായിച്ചില്ലെങ്കിലും തുടക്കവും ഒടുക്കവും വായിച്ചാല്‍ നയപ്രഖ്യാപനം സഭയില്‍ അവതരിപ്പിച്ചതായി കണക്കാക്കാമെന്നതിന് മുന്‍കാല റൂളിങ്ങുകളും കീഴ്‌വഴക്കങ്ങളുമുണ്ടെന്നും യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button