കറാച്ചി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരവെ പാക്കിസ്ഥാന്റെ വ്യാപാര മേഖലയിൽ കനത്ത തിരിച്ചടി. ഇന്ത്യയിലേക്കുള്ള കയറ്റുമതി കുറഞ്ഞതോടെ വൻ ഇടിവുണ്ടായെന്ന കണക്കുകൾ പുറത്ത്. പാക്കിസ്ഥാനിലെ ഡോൺ ദിനപ്പത്രമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
Also read : ഇന്ത്യയെ തണുപ്പിക്കാൻ വീണ്ടും മലേഷ്യൻ നീക്കം, പഞ്ചസാര വാങ്ങിക്കോളാമെന്ന് വാഗ്ദാനം
2018-19 സാമ്പത്തിക വർഷത്തിലെ ജൂലൈ- ഡിസംബർ കാലയളവിൽ ഇന്ത്യയിലേക്ക് 213 ദശലക്ഷം ഡോളറിന്റെ ഉൽപ്പന്നങ്ങൾ പാകിസ്ഥാനിൽ നിന്നും കയറ്റി അയച്ചിരുന്നുവെങ്കിൽ 2019-20 സാമ്പത്തിക വർഷത്തിൽ 16.8 ദശലക്ഷം ഡോളറായി കുറഞ്ഞു. ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 92.2 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയിലും കുറവും വന്നു. 865 ദശലക്ഷം ഡോളറില്‍ നിന്ന് 286.6 ദശലക്ഷം ഡോളറിലേക്കാണ് ഇടിവ് രേഖപ്പെടുത്തിയായത്. ഇന്ത്യയില്‍ നിന്നു മാത്രമല്ല പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത വ്യാപാര സുഹൃത്തായ ചൈനയില്‍ നിന്നുള്ള ഇറക്കുമതി അഞ്ച് ബില്യണ്‍ ഡോളറില്‍ നിന്ന് 4.8 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്.
Post Your Comments