Latest NewsNewsKuwaitGulf

പതിനായിരത്തിന് മുകളില്‍ എന്‍ജിനീയര്‍മാര്‍ക്ക് ഗള്‍ഫില്‍ ജോലി നഷ്ടമായി : കണക്കുകള്‍ പുറത്തുവിട്ട് ഈ ഗള്‍ഫ് രാജ്യം

കുവൈറ്റ് സിറ്റി : പതിനായിരത്തിന് മുകളില്‍ എന്‍ജിനീയര്‍മാര്‍ക്ക് ഗള്‍ഫില്‍ ജോലി നഷ്ടമായി , കണക്കുകള്‍ പുറത്തുവിട്ട് കുവൈറ്റ്. കുവൈറ്റ് എഞ്ചിനീയേഴ്സ് സൊസൈറ്റി നടത്തിയ പ്രൊഫഷണല്‍ പരീക്ഷയില്‍ പരാജയപ്പെട്ടതിനാലാണ് വിദേശ എന്‍ജിനീയര്‍മാര്‍ക്ക് എന്‍.ഒ.സി നിഷേധിച്ചത്. ഏഷ്യന്‍ എഞ്ചിനീയര്‍മാരാണ് അംഗീകാരം നഷ്ടമായവരില്‍ ഭൂരിഭാഗവും. കുവൈറ്റ് എഞ്ചിനിയേഴ്സ് സൊസൈറ്റി ചെയര്‍മാനും അറബ് എഞ്ചിനീയേഴ്സ് ഫെഡറേഷന്‍ മേധാവിയുമായ ഫൈസല്‍ അല്‍ അത്താല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്‍ജിനീയര്‍മാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിയേഴ്സിന്റെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് എന്‍ജിനീയറിങ് തസ്തികയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ യോഗ്യതാ സട്ടിഫിക്കറ്റുകള്‍ അധികൃതര്‍ പരിശോധിച്ചു തുടങ്ങിയത്. ഇത്തരത്തില്‍ 2018 മാര്‍ച്ച മുതല്‍ നടത്തിയ പരിശോധനയിലാണ് കെ.എസ്.ഇയുടെ അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാത്ത പതിനൊന്നായിരത്തോളം എന്‍ജിനീയര്‍മാരെ അയോഗ്യരാക്കിയത്.

ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവാര്യരാണ് അംഗീകാരം നഷ്ടമായവരില്‍ ഏറെയും .അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതിരിക്കല്‍, ബിരുദം നല്‍കിയ സര്‍വകലാശാലകള്‍ക്ക് അക്രഡിറ്റേഷന്‍ ഇല്ലാതിരിക്കല്‍ പ്രൊഫഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിലെ പരാജയം തുടങ്ങിയ കാരണങ്ങളാണ് ഭൂരിഭാഗം പേര്‍ക്കും യോഗ്യത നഷ്ടപെട്ടത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button