Latest NewsLife Style

എമര്‍ജന്‍സി ഗര്‍ഭനിരോധനത്തിന് തെരഞ്ഞെടുക്കുന്ന ഐ പില്‍ ഗുളികകള്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

എമര്‍ജന്‍സി ഗര്‍ഭനിരോധന മാര്‍ഗമാണ് ഐ പില്‍. സ്ഥിരമായി ഐ പില്‍ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. ഐ പില്‍ എപ്പോള്‍ ഉപയോഗിക്കണം, ആരെല്ലാം ഉപയോഗിക്കാന്‍ പാടില്ല എന്നതിനെ കുറിച്ച് ഡോ. വീണ ജെ എസ് പറയുന്നു.

സ്തനാര്‍ബുദം ഉള്ളവര്‍, കൊളസ്‌ട്രോള്‍ കൂടുതല്‍ ഉള്ളവര്‍, ഹൃദ്രോഗം ഉള്ളവര്‍, പിത്താശയ രോഗമുള്ളവര്‍, രക്തം കട്ട പിടിക്കുന്ന രോഗങ്ങള്‍ ഉള്ളവര്‍, ബിപി ഉള്ളവര്‍ എന്നിവര്‍ ഐ പില്‍ ഉപയോഗിക്കരുത്. അപസ്മാരത്തിനു മരുന്നെടുക്കുന്നവരിലും, ചില ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നവരിലും മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം കാരണം I pill പരാജയപ്പെട്ടേക്കാം. വിഷാദരോഗം ഉള്ളവര്‍ ഉപയോഗിക്കാതിരിക്കുക.

ഗര്‍ഭനിരോധന മാര്‍ഗം പരാജയപ്പെട്ടാല്‍, എത്രയും പെട്ടെന്ന് കഴിക്കുക. (72 മണിക്കൂറുകള്‍ക്കുള്ളില്‍. പരാജയസാധ്യത കൂടുമെങ്കിലും മാക്‌സിമം 120 മണിക്കൂറുകള്‍ക്കുള്ളില്‍ വരെ കഴിക്കാം.)<

Routine മാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോള്‍, ഉദാഹരണത്തിന് ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാന്‍ വിട്ടുപോകുമ്പോള്‍, condom പൊട്ടിപ്പോയാല്‍ എന്നീ സാഹചര്യങ്ങളിലും, അവിചാരിതമായ ലൈംഗികബന്ധം സംഭവിക്കുമ്പോഴും ഉപയോഗിക്കാനുള്ള PLAN B Contraception മാത്രമാണ് I pill.

കാരണം, high dose ഹോര്‍മോണ്‍ ആണ് ഇത്. ശരീരത്തിന് പുറത്തുനിന്നുള്ള ഹോര്‍മോണുകള്‍ എത്ര തന്നെ safe എന്ന് പറഞ്ഞാലും ചില സൈഡ് എഫക്ടുകള്‍ ഉണ്ടാക്കും.

സ്തനങ്ങള്‍ക്ക് വേദന അനുഭവപ്പെടാം. ഇടവിട്ടുള്ള ബ്ലീഡിങ് ഉണ്ടാവാം. അടുത്ത period ചിലപ്പോള്‍ നേരത്തെയോ വൈകിയോ വരാവുന്നതാണ്. വൈകുന്നുവെങ്കില്‍ ഉറപ്പായും pregnancy test ചെയ്യുക. I pill കഴിച്ചു ഒന്നുരണ്ടു മണിക്കൂറിനുള്ളില്‍ ശര്‍ദി വരുന്നെങ്കില്‍, പരാജയ സാധ്യതയുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഡോസ് repeat ചെയ്യുക.
ഗര്‍ഭധാരണം നടന്നിട്ടുണ്ടെങ്കില്‍, I pill കഴിച്ചിട്ട് യാതൊരു കാര്യവും ഇല്ല. I pill കഴിച്ചതുകൊണ്ട് ആ ഗര്‍ഭത്തിനു യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button