ദാവോസ്: കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറെന്ന് വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയത്തിൽ മധ്യസ്ഥതവഹിക്കാന്‍ താൻ തയ്യാറാണെന്ന് ട്രംപ് ആവർത്തിച്ചു. കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മില്‍ അടുത്തിടെ ഉടലെടുത്ത തര്‍ക്കങ്ങള്‍ യു.എസ്. സൂക്ഷ്മമായി നിരീക്ഷിച്ചിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്നുവരുന്ന ലോക സാമ്ബത്തിക ഫോറത്തിനിടെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ വാഗ്ദാനം. എന്നാല്‍, കശ്മീര്‍ ഉഭയകക്ഷിവിഷയമാണെന്നും മൂന്നാംകക്ഷി ഇടപെടേണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
ഇത് ഏഴാംതവണയാണ് കശ്മീര്‍വിഷയത്തില്‍ ഇടപെടാനുള്ള താത്പര്യം ട്രംപ് വ്യക്തമാക്കുന്നത്. 2019 ജൂലായില്‍ ഇമ്രാന്‍ ഖാന്റെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിനിടെയായിരുന്നു ആവശ്യമെങ്കില്‍ വിഷയത്തില്‍ ഇടപെടാമെന്ന് ട്രംപ് ആദ്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറയുകയുണ്ടായി. എന്നാല്‍, മോദിയുടെ ഓഫീസ് ട്രംപിന്റെ വാദം തള്ളുകയായിരുന്നു.
Post Your Comments