
കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചെന്നും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും യുഎപിഎകേസില്‍ അറസ്റ്റിലായ അലനും താഹയും തുറന്നു പറഞ്ഞു. അതേസമയം, അലന്‍ ഷുഹൈബിനേയും താഹയെയും കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.
മാതാപിതാക്കളെ കാണാനും സംസാരിക്കാനും അവസരം നല്‍കണമെന്ന് അലന്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് ഇനിയുള്ള ചികിത്സാ സൗകര്യങ്ങള്‍ എന്‍ഐഎ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇന്നലെ അലനെയും താഹ ഫൈസലിനെയും എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതി ഒരു ദിവസത്തേക്ക് ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇരുവരെയും ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്.
അതേസമയം, കേസ് എൻ.ഐ.എ.യ്ക്കു കൈമാറിയതിനു പിന്നിൽ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയാണെന്ന് വിമർശനവുമായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തു വന്നു. യു.എ.പി.എ.യ്ക്കെതിരേ ശക്തമായ നിലപാടു സ്വീകരിച്ച സി.പി.എം. ആണ് മാവോവാദി ബന്ധത്തിന്റെപേരിൽ ഇരുവർക്കുമെതിരേ അതേ വകുപ്പുപ്രകാരം കേസെടുത്തത്.
കുറച്ചു സാഹിത്യം പഠിച്ചതാണോ, പുസ്തകം വായിച്ചതാണോ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചതാണോ ഇവർ ചെയ്ത കുറ്റം. ഇടതുപക്ഷ സർക്കാരിനു ചേർന്നതല്ല ഇതൊന്നും. ഇതിനെതിരേയുള്ള പ്രതിഷേധം തണുപ്പിക്കാനാണ് എൻ.ഐ.എ.യ്ക്ക് കേസ് കൈമാറിയത്. ഡി.ജി.പി.യാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്. ബെഹ്‌റയും അന്തിമമായി മുഖ്യമന്ത്രിയും അറിയാതെ എൻ.ഐ.എ. കേസെടുക്കില്ല -മുല്ലപ്പള്ളി പറഞ്ഞു.
Post Your Comments