Latest NewsIndiaNews

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ്, നടക്കാൻ പോകുന്നത് ഇന്ത്യ – പാക്കിസ്ഥാൻ മത്സരമെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം എന്നു വിശേഷിപ്പിച്ച് ബി.ജെ.പി. നേതാവ് കപില്‍ മിശ്ര. ട്വിറ്ററിലൂടെയായിരുന്നു കപിലിന്റെ പ്രതികരണം. ‘ഇന്ത്യ vs പാകിസ്താന്‍, ഫെബ്രുവരി എട്ട് ഡല്‍ഹി. ഫെബ്രുവരി എട്ടിന് ഡല്‍ഹിയിലെ തെരുവുകളില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും’ എന്നായിരുന്നു കപിലിന്റെ ട്വീറ്റ്.

വടക്കന്‍ ഡല്‍ഹിയിലെ മോഡല്‍ ടൗണില്‍നിന്നാണ് ഇക്കുറി  കപില്‍ ജനവിധി തേടുന്നത്. അഖിലേഷ് പതി ത്രിപാഠിയാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി. മുമ്പ് ആം ആദ്മി പാര്‍ട്ടി അംഗമായിരുന്ന കപില്‍, കഴിഞ്ഞ ഓഗസ്റ്റിലാണ് ബി.ജെ.പിയില്‍ എത്തിയത്. അരവിന്ദ് കേജ്‌രിവാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കപില്‍, പാര്‍ട്ടി വിട്ടതിനു പിന്നാലെ കേജ്‌രിവാളിനെതിരെ അഴിമതിയാരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button