
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ സിഗരറ്റില്‍ ലഹരി മരുന്ന് ചേർത്തു നൽകി പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 19 കാരന്‍ പൊലീസ് പിടിയിൽ. മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി പ്ലസ്ടു വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയില്‍ ചെറുവാടി സ്വദേശി സി.ടി അഷ്റഫിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 19 കാരനായ സി.ടി അഷ്റഫ് പിടിയിലായത്. എന്‍.ഐ.ടി പരിസരത്തുള്ള സ്കൂളിലെ ബാത്ത്റൂമില്‍ നിന്ന് പുക വരുന്നത് കണ്ട വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ വിവരം അറിയിച്ചതോടെയാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്. അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി പുകവലിക്കുന്നത് കണ്ടു. മാതാപിതാക്കളെ വിളിച്ച് വരുത്തിയതിന് ശേഷം അധ്യപകര്‍ സംസാരിച്ചപ്പോഴാണ് ലഹരി നല്‍കിയ ആളെക്കുറിച്ചും, പീഡനത്തിന് ഇരയായതിനെപറ്റിയും പെണ്‍കുട്ടി പറഞ്ഞത്.
ഓട്ടോമൊബൈല്‍ വിദ്യാര്‍ത്ഥിയായ അഷ്റഫ് ലഹരി നല്‍കിയ കാര്യവും പീഡിപ്പിച്ച കാര്യവും പെൺകുട്ടി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതോടെ മാതാപിതാക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കി. കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളും, എൻ.ഐ.ടി പരിസരവും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപനയിലെ പ്രധാന കണ്ണിയാണ് അഷ്റഫെന്ന് പോലീസ് അറിയിച്ചു.
Post Your Comments