Latest NewsNewsTechnology

വാട്സ് ആപ് ഉപയോകതാക്കൾക്ക് സന്തോഷിക്കാം : ഏവരും ആഗ്രഹിച്ചിരുന്ന ഫീച്ചറെത്തി

വാട്സ് ആപ് ഉപയോകതാക്കൾക്ക് സന്തോഷിക്കാം, ഏവരും ആഗ്രഹിച്ചിരുന്ന ഡാര്‍ക് മോഡ് ഫീച്ചറെത്തി.പുതിയ 2.20.13 എന്ന ബീറ്റപതിപ്പിലാണ് വാട്സ് ആപ് ഈ ഫീച്ചർ   അവതരിപ്പിച്ചിട്ടുള്ളത്. വാട്സ് ആപ്പ് സ്‌ക്രീനും ചാറ്റും എല്ലാം കറുപ്പ് നിറത്തിലാകുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. അതിനാൽ രാത്രിയിലുള്ള ചാറ്റിങുകള്‍ക്കും ഉപകാരപ്രദമാണ്. കൂടാതെ ചാര്‍ജ് ഉപയോഗം കുറക്കാനും (പ്രത്യേകിച്ച് അമോലെഡ് ഡിസ്പ്ലെയില്‍) സാധിക്കുന്നതാണ്.

WHATS APP DARK MODE

Also read : മുംബൈ ഇനി 24*7, 27 മുതൽ നൈറ്റ് ലൈഫ് നിലവിൽ വരും

ഒപ്പോ, വിവോ, ഷവോമി തുടങ്ങിയ കമ്പനികൾ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അപ്ഡേഷന്‍ ഭാഗമായി നേരത്തെ ഡാര്‍ക് മോഡ് ഫീച്ചര്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍ വാട്സ് ആപ്പിലും ഡാര്‍ക് മോഡ് ലഭ്യമായെങ്കിലും പൂര്‍ണത ഇല്ലായിരുന്നു. തുടർന്ന് വാട്സ് ആപ്പ് തന്നെ ഫീച്ചര്‍ ലഭ്യമാക്കിയതോടെ പൂര്‍ണമായും ഡാര്‍ക്ക് മോഡ് ലഭ്യമാകും. അധികം വൈകാതെ തന്നെ ഈ ഫീച്ചർ എല്ലാവരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ എപ്പോൾ ലഭ്യമാകുമെന്ന് അറിയിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button