മുംബൈ : മഹാനഗരത്തിന് ഇനി പരിധികളില്ല. രാത്രിയിലും ഷോപ്പിംഗും, സിനിമ കാണലും ഒക്കെ നടത്താം. മാളുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, മൾട്ടിപ്ലക്സുകൾ, കടകൾ, റസ്റ്ററന്റുകൾ എന്നിവയ്ക്ക് മുംബൈയിൽ 24 മണിക്കൂർ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. ഈ മാസം 27 മുതൽ ‘നൈറ്റ് ലൈഫ്’ പദ്ധതി നിലവിൽ വരും. അതേസമയം, ബാറുകൾ നിലവിലെ നിയമപ്രകാരം പുലർച്ചെ 1.30ന് തന്നെ അടയ്ക്കും.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും സംസ്ഥാന ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെയുടെ സ്വപ്ന പദ്ധതിയാണിത്. കൂടുതൽ തൊഴിലവസരത്തിനും ബിസിനസിനും വരുമാനത്തിനും പദ്ധതി വഴിയൊരുക്കുമെന്ന് മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. രാത്രി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പൊലീസ് സുരക്ഷ ആവശ്യമെങ്കിൽ അതിന് പണം അടയ്ക്കേണ്ടിവരും.
Post Your Comments