Latest NewsNewsTechnology

പുതിയ മാറ്റങ്ങളുമായി യൂട്യൂബ്, ഏറ്റവും പുതിയ ഫീച്ചറുകൾ ഇതാണ്

യൂട്യൂബിന്റെ ഇന്റർഫേസിൽ കമ്പനി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്

ഇന്ന് ഭൂരിഭാഗം ആൾക്കാരും ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് യൂട്യൂബ്. വിവിധ വിഷയങ്ങളാണ് ഓരോരുത്തരും യൂട്യൂബിൽ തിരയുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, യൂട്യൂബിന്റെ ഇന്റർഫേസിൽ കമ്പനി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡിസൈനിലെ മാറ്റങ്ങൾക്ക് പുറമേ, ഇത്തവണ നിരവധി ഫീച്ചറുകളും പുതിയ അപ്ഡേറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.

നിലവിൽ, യൂട്യൂബിൽ ഡാർക്ക് മോഡ് ലഭ്യമാണെങ്കിലും, ആപ്പിന്റെ ഇരുണ്ട ഭാഗങ്ങൾ കുറച്ചുകൂടി ഇരുണ്ടതാക്കാനായി ബാക്ക്ഗ്രൗണ്ടിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ മോഡ് കൂടുതൽ ഡാർക്ക് ഷെഡുകൾ ഉറപ്പുവരുത്തുന്നുണ്ട്.

Also Read: ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കാൻ ബികാജി ഫുഡ്സ്, പ്രാഥമിക ഓഹരി വിൽപ്പന നവംബർ 3 മുതൽ ആരംഭിക്കും

അടുത്തതായി ഉൾപ്പെടുത്തിയ വർണ്ണാഭമായ ഫീച്ചറാണ് ആംബിയന്റ് മോഡ്. വീഡിയോകളിലെ ഗ്രേഡിയന്റ് ടെക്ചറിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുട്ടു മുറിയിൽ നിന്നും വീഡിയോകൾ കാണുമ്പോൾ നിറങ്ങളും വെളിച്ചവും വ്യാപിക്കുന്നതിൽ നിന്ന് രക്ഷ നേടാൻ ഈ ഫീച്ചർ സഹായിക്കും. എന്നാൽ, ഡാർക്ക് മോഡ് പ്രവർത്തിക്കുന്ന അവസരങ്ങളിൽ മാത്രമാണ് ആംബിയന്റ് മോഡും പ്രവർത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button