Latest NewsIndiaNews

കശ്മീരിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും ഹജ്ജ് ക്വാട്ടയും വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി

ശ്രീനഗര്‍: കശ്മീരിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും ഹജ്ജ് ക്വാട്ടയും വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. കശ്മീരിലെ തൊഴിലില്ലായ്മയും വ്യവസായ വളര്‍ച്ചാ മുരടിപ്പും അടക്കമുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരുടെ കശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ജനങ്ങള്‍ക്ക് പ്രയോജനപ്പെടും. കശ്മീരിന്റെ വികസനവും സമൃദ്ധിയും ഉറപ്പാക്കും. കേന്ദ്രമന്ത്രിമാരുടെ കശ്മീര്‍ സന്ദര്‍ശനം ഒരു തുടക്കംമാത്രം. ഇതുപോലെയുള്ള കൂടുതല്‍ നടപടികള്‍ തുടര്‍ന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യാന്‍ നീക്കം? അറസ്റ്റിലായ മലയാളി വ്യവസായി സി.സി. തമ്പിയുടെ കസ്റ്റഡി നീട്ടി

ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത നടപടിക്ക് പിന്നാലെയാണ് കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം. തൊഴില്‍ നേടുന്നത് അടക്കമുള്ളവ എളുപ്പമാക്കാന്‍ വാസസ്ഥലം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം ഫക്കീര്‍ ഗഞ്ച് പ്രദേശത്തെ ജനങ്ങള്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് നല്‍കി. 36 കേന്ദ്രമന്ത്രിമാരാണ് വിവിധ ബാച്ചുകളിലായി നിലവില്‍ കശ്മീര്‍ സന്ദര്‍ശനം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button