ദുബായ് : യുഎഇയില്‍ കോഴി ഉത്പ്പന്നങ്ങള്‍ക്കും മുട്ടയ്ക്കും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന ഇറച്ചിക്കോഴികള്‍ക്കും മുട്ടകള്‍ക്കുമാണ് യുഎഇ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയത്. റഷ്യയില്‍ നിന്നുള്ള കാട്ടുപക്ഷികള്‍, അലങ്കാര പക്ഷികള്‍, തുടങ്ങിയവയ്ക്കും ഉണ്ടായിരുന്ന വിലക്കുകളും നീക്കിയിട്ടുണ്ട്.
2019 ന്റെ ആദ്യ മാസങ്ങളില്‍ റഷ്യയുടെ വിവിധ പ്രദേശങ്ങളില്‍ വളരെ അപകടകാരിയായ പക്ഷിപ്പനിയുടെ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റഷ്യയില്‍ നിന്നുള്ള പക്ഷികള്‍ക്കും കോഴികള്‍ക്കും യുഎഇ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 5n2 എന്ന വൈറസായിരുന്നു റഷ്യയിലെ റോസ്‌റ്റേവ്‌സ്‌ക്യാ എന്ന പ്രദേശത്ത് കണ്ടെത്തിയത്. വൈറസ് മാരകമാണെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുഎഇ റഷ്യയില്‍നിന്നുള്ള അലങ്കാര പക്ഷികള്‍ക്കും ഉത്പ്പന്നങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. സ്ഥിതി നിയന്ത്രണാതീതമായെന്ന് ബോധ്യപ്പെട്ടതിനു ശേഷമാണ് ഒരു വര്‍ഷത്തിനു ശേഷം യുഎഇ ആരോഗ്യ മന്ത്രാലയം റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പക്ഷികള്‍ക്കുള്ള വിലക്ക് പൂര്‍ണമായും നീക്കിയത്.
Post Your Comments