Latest NewsCricketNewsSports

ന്യൂസിലാന്റ് പോരിനിറങ്ങും മുമ്പ് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി സച്ചിന്‍

മുംബൈ: ന്യൂസിലാന്റ് പര്യടനത്തിനിറങ്ങും മുമ്പ് ഇന്ത്യന്‍ടീമിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ന്യൂസീലന്‍ഡ് പര്യടനം ഇന്ത്യക്ക് എളുപ്പമാവില്ലെന്നും ഓപ്പണര്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയാവുമെന്നുമാണ് സച്ചിന്‍ പറഞ്ഞത്. ന്യൂസീലന്റാണ് പിച്ചൊരുക്കുന്നത് അതിനാല്‍ തന്നെ അത് മനസിലാക്കി കളിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രോഹിത് ശര്‍മയ്ക്ക് ന്യൂസീലന്റില്‍ കളിച്ച് പരിചയസമ്പത്തുണ്ട് മാത്രവുമല്ല വിദേശ മൈതാനത്ത് അനുഭവസമ്പത്ത് ഏറെ നിര്‍ണ്ണായകമാണെന്നും അദ്േഹം കൂട്ടിച്ചേര്‍ത്തു.

രോഹിത് ശര്‍മ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കുവേണ്ടി ഓപ്പണ്‍ ചെയ്യുന്നുണ്ടെങ്കിലും ടെസ്റ്റില്‍ സാഹചര്യത്തിനനുസരിച്ച് ശൈലി മാറ്റിയില്ലെങ്കില്‍ തിളങ്ങാന്‍ പ്രയാസമാണെന്നും സച്ചിന്‍ പറഞ്ഞു. ഓസ്ട്രേലിയയെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വസത്തിലാണ് ഇന്ത്യ ന്യൂസിലാന്റിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യക്ക് ഓപ്പണപര്‍ ശിഖര്‍ ധവാനെ പരിക്കു മൂലം നഷ്ടമായി പകരം എത്തുന്നത് മലയാളി താരം സഞ്ജു സാംസണ്‍ ആണ്. താരം ഇപ്പോള്‍ ഇന്ത്യ ന്യൂസിലാന്റ് എ ടൂമുകളുടെ പര്യടനത്തിലാണ്. ടെസ്റ്റില്‍ രോഹിതിനൊപ്പം മായങ്ക് അഗര്‍വാള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഏകദിനത്തില്‍ കെ എല്‍ രാഹുല്‍ലാവും എത്തുക. അഞ്ച് ട്വന്റി20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസീലാന്റിനെതിരെ കളിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button