മസ്‌കത്ത് : ഏറ്റവും വലിയ തുരങ്കപാത ഗതാഗതത്തിനു തുറന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ ഒമാനിലെ ഷര്‍ഖിയ എക്‌സ്പ്രസ് പാത ഗതാഗതത്തിനു തുറന്നു. 191 കിലോമീറ്ററുള്ള സുപ്രധാന പാതയാണിത്. ബിദ്ബിദില്‍ നിന്നാരംഭിച്ച് അല്‍ അഖ് വഴി അല്‍ കാമില്‍ അല്‍ വാഫിയില്‍ അവസാനിക്കുന്നതാണ് റോഡ്. 3 മാസം പരീക്ഷണാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടും.
വലിയ വാഹനങ്ങള്‍ക്ക് അനുമതിയില്ല. പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍, അപകടകരമായ ഉപകരണങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും പ്രവേശനമില്ല.
രാജ്യത്തെ ഏറ്റവും വലിയ തുരങ്കങ്ങളുള്ള പാതയെന്ന പ്രത്യേകതയും ഇതിനുണ്ട്.
Post Your Comments