കൊച്ചി: നേപ്പാളില്‍ റിസോര്‍ട്ടില്‍ ഹീറ്ററില്‍ നിന്ന് പുറത്തുവന്ന വാതകം ശ്വസിച്ച് മരിച്ച അഞ്ചുവയസ്സുകാരന്‍ അഭിനവ് അവസാനമായി ചെയ്ത ഹോംവര്‍ക്കുമായി നെഞ്ച് പൊട്ടിക്കരഞ്ഞ് അധ്യാപകർ. ‘നിധി പോലത്തെ കുഞ്ഞുങ്ങളായിരുന്നു. എന്ത് ഹോംവര്‍ക്ക് കൊടുത്താലും കൃത്യമായി ചെയ്യും. എന്ത് ചെയ്യാന്‍ പറഞ്ഞാലും അത് ചെയ്ത് ടീച്ചറേന്ന് പറഞ്ഞ് കയ്യില്‍ കൊണ്ടുവന്ന് തരും’,അഭിനവിന്‍റെ ക്ലാസ് അധ്യാപിക ഹേതല്‍ ഇക്കാര്യം പറഞ്ഞ് പൊട്ടിക്കരയുകയാണ്. അധ്യാപകർക്കാർക്കും തന്നെ കുഞ്ഞിന്റെ മരണവാർത്ത വിശ്വസിക്കാൻ കഴിയുന്നില്ല.
മൂന്നാം ക്ലാസില്‍ പഠിക്കുന്ന ചേച്ചി ശ്രീഭദ്രയാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ടൂര്‍ പോവുകയാണെന്ന് അഭിനവിന്‍റെയും ആര്‍ച്ചയുടെയും ടീച്ചര്‍മാരെ അറിയിച്ചത്. ആര്‍ച്ചയ്ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഇന്നലെ സ്കൂള്‍ അധികൃതര്‍ക്ക് ആദ്യം കിട്ടിയ സൂചന. എന്നാൽ വൈകിട്ടോടെ ആർച്ചയുടെ മരണവർത്തയും അറിഞ്ഞതോടെ ബന്ധുക്കളും അധ്യാപകരും തകരുകയായിരുന്നു.
Post Your Comments