തൊടുപുഴ : മൂലമറ്റം പവര്‍ഹൗസിലുണ്ടായ പൊട്ടിത്തെറിയില്‍ കോടികളുടെ നഷ്ടം. പൊട്ടിത്തെറിയില്‍ കെഎസ്ഇബിക്ക് 5 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണു പ്രാഥമികനിഗമനം. അതേസമയം, രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്സിറ്റര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നു തിങ്കളാഴ്ച രാത്രി നിര്‍ത്തിവച്ച മൂലമറ്റം വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം ഇന്നലെ ഉച്ചയോടെ പുനരാരംഭിച്ചു.
പൊട്ടിത്തെറിയുടെ കാരണത്തെക്കുറിച്ച് അറിയാന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ജി.വിനോദിന്റെ നേതൃത്വത്തില്‍ വിദഗ്ധസംഘം പരിശോധനയ്‌ക്കെത്തി. വൈദ്യുത നിലയത്തിലെ രണ്ടാം നമ്പര്‍ ജനറേറ്ററിനോടനുബന്ധിച്ചുള്ള എക്സിറ്ററിലാണു തിങ്കളാഴ്ച രാത്രി 9.15നു പൊട്ടിത്തെറി ഉണ്ടായത്.
എക്സിറ്ററിനു സമീപം എന്‍ജിനീയര്‍മാര്‍ ഇരിക്കുന്ന ക്യാബിനും പൊട്ടിത്തെറിയില്‍ തകര്‍ന്നു. പകല്‍ ഒട്ടേറെ ഉദ്യോഗസ്ഥര്‍ ജോലിചെയ്യുന്ന സ്ഥലത്താണു രാത്രി പൊട്ടിത്തെറി ഉണ്ടായത്. തകരാര്‍ പരിഹരിക്കാന്‍ 50 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വേണമെന്നാണു കണക്കാക്കുന്നത്.
Post Your Comments