പത്തനംതിട്ട : ആ വിഷം കഴിയ്ക്കരുത്… ജീവനിയ്ക്കായി മോഹന്‍ലാല്‍ രംഗത്ത് ഇറങ്ങുന്നു. ‘വിഷമില്ലാത്ത പച്ചക്കറി ഉപയോഗിക്കൂ’ എന്നു പറയാന്‍ നടന്‍ മോഹന്‍ലാലിനെ രംഗത്തിറക്കുകയാണ് കൃഷിവകുപ്പ്. ‘ജീവനി’ പദ്ധതിയുടെ പ്രചാരണാര്‍ഥം 30 സെക്കന്‍ഡ് പരസ്യചിത്രത്തില്‍ മോഹന്‍ലാല്‍ സൗജന്യമായാണ് അഭിനയിക്കുന്നത്. ടിവി ചാനലുകള്‍ , സമൂഹമാധ്യമങ്ങള്‍, സിനിമാ തിയറ്ററുകള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലേക്കും പ്രചാരണത്തിനാണിത്. ജനുവരി മുതല്‍ 2021 വിഷു വരെ 470 ദിവസമാണ് ‘നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം’ എന്ന പ്രചാരണം സംഘടിപ്പിക്കുകയെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു
കേരളത്തിന്റെ വാര്‍ഷിക ആവശ്യകത 20 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറിയാണ്. 2018-19ല്‍ കേരളത്തില്‍ 12.12 മെട്രിക് ടണ്‍ പച്ചക്കറി ഉല്‍പാദിപ്പിച്ചു. 2015-16ല്‍ ഇത് 6.28 മെട്രിക് ടണായിരുന്നു. മട്ടുപ്പാവിലെ കൃഷി, തരിശുഭൂമി കൃഷിയോഗ്യമാക്കുക തുടങ്ങിയ ശ്രമത്തിലൂടെയാണ് 12.12 ആയി ഉല്‍പാദനം വര്‍ധിച്ചത്. ആവശ്യമുള്ള ബാക്കി പച്ചക്കറി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുകയാണ്. ഇത്രയും പ്രചാരണങ്ങളൊക്കെയുണ്ടായിട്ടും ഇപ്പോഴും കേരളത്തില്‍ ഉപയോഗിക്കുന്നതില്‍ 40 % പൂര്‍ണമായും വിഷലിപ്ത പച്ചക്കറിയെന്നാണ് പഠനം.
കടപ്പാട്
മലയാള മനോരമ
Post Your Comments