Latest NewsLife Style

ശ്വാസകോശ അര്‍ബുദ ലക്ഷണങ്ങള്‍ ഇവ : ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിയ്ക്കുക

ശ്വാസകോശാര്‍ബുദം (Lung cancer) സ്ത്രീകളിലാണ് കൂടുതലായും കാണുന്നത്. പുകവലിക്കാത്തവരിലും ഇത് സാധാരണമാണ്. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ് ലങ് കാന്‍സറിന്റെ പ്രത്യേകത. രോഗം തിരിച്ചറിയുമ്‌ബോഴേക്കും അത് അഡ്വാന്‍സ്ഡ് സ്റ്റേജില്‍ എത്തിയിട്ടുണ്ടാകാം, വല്ലാതെ വ്യാപിക്കുകയും ചെയ്തിരിക്കാം.

ശ്വാസകോശാര്‍ബുദ ലക്ഷണങ്ങള്‍ ഇതാ:

നീണ്ടു നില്‍ക്കുന്ന ചുമ

ജലദോഷം, ശ്വസന അണുബാധ മുതലായവ കൊണ്ടുണ്ടാകുന്ന ചുമ ഒരാഴ്ച കൊണ്ട് മാറും. എന്നാല്‍ ചുമ നീണ്ടു നില്‍ക്കുകയാണെങ്കില്‍ പരിശോധന നടത്തണം. മിക്ക ലങ് കാന്‍സര്‍ കേസുകളിലും ശ്വാസകോശത്തില്‍ ട്യൂമര്‍ വളരുന്നുണ്ടാകും. എന്നാല്‍ ഒരു ലക്ഷണങ്ങളും കാണിക്കില്ല. ശ്വാസകോശവുമായി ബന്ധിപ്പിച്ചിരിക്കുന്ന വായുവിന്റെ പാസേജിനെ ട്യൂമര്‍ തളളും. ഇത് ചുമ കൂട്ടും. ചുമയോടൊപ്പം മ്യൂക്കസ് ഉണ്ടെങ്കിലോ വരണ്ട ചുമ ആണെങ്കിലോ വലിയ ശബ്ദത്തോടെയുള്ള ചുമ ആണെങ്കിലോ ചുമയ്ക്കുമ്‌ബോള്‍ കട്ട പിടിച്ച രക്തം വരികയാണെങ്കിലോ ഡോക്ടറെ കാണണം.

ശ്വാസതടസ്സം

നടക്കുമ്‌ബോഴോ സംസാരിക്കുമ്‌ബോഴോ എന്തെങ്കിലും സാധാരണ ജോലികള്‍ ചെയ്യുമ്‌ബോഴോ പെട്ടെന്ന് ശ്വാസമെടുക്കാന്‍ പ്രയാസം നേരിട്ടാല്‍ അത് ശ്വാസകോശാര്‍ബുദ ലക്ഷണമാകാം. ഈ അവസ്ഥയ്ക്ക് dyspnea എന്നാണ് പേര്. ട്യൂമര്‍ വളര്‍ന്നു വലുതാകുമ്‌ബോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

എല്ലുകള്‍ക്ക് വേദന

ശ്വാസകോശാര്‍ബുദം എല്ലുകളിലേക്ക് വ്യാപിച്ചാല്‍ പുറംവേദന ഉണ്ടാകാം. മിക്കപ്പോഴും എല്ലുകളുടെയും പേശികളുടെയും വേദന തിരിച്ചറിയാന്‍ പ്രയാസമാകും. എല്ലുകളുടെ വേദന രാത്രിയില്‍ കൂടും.

ഭാരം കുറയുക

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ശരീരഭാരം കുറയുന്നത് ശ്വസകോശാര്‍ബുദത്തിന്റേയോ മറ്റേതെങ്കിലും കാന്‍സറുകളുടെയോ ലക്ഷണമാകാം. കാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യം മൂലം പെട്ടെന്ന് ഭാരം കുറയും. വെയ്റ്റ് ലോസ് ഡയറ്റ് പിന്തുടരാതെതന്നെ ഒരു മാസം കൊണ്ട് 5 കിലോവരെ കുറഞ്ഞാല്‍ അത് അനാരോഗ്യത്തിന്റെ ലക്ഷണമാകാം

കാന്‍സറിന്റെ പ്രാരംഭ ലക്ഷണങ്ങളാണ് മുകളില്‍ പറഞ്ഞതെങ്കിലും ഇവയെല്ലാം കാന്‍സറാകണമെന്നില്ല. മറ്റു രോഗാവസ്ഥകളും ഇതിനു കാരണമാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button