ബെംഗളൂരു : ഐഎസ്എല്ലിൽ ഒരു ബെംഗളൂരു എഫ് സി അപാരത. ഒഡീഷയെ നിലപരിശാക്കി നിലവിലെ ചാമ്പ്യന്മാർ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരു ജയിച്ചത്.
Dominant @bengalurufc brushed aside @OdishaFC's challenge tonight ?#BFCOFC #HeroISL #LetsFootball pic.twitter.com/ufdx8JTjHA
— Indian Super League (@IndSuperLeague) January 22, 2020
ദേശോം ബ്രൗൺ(*23), രാഹുൽ ബേക്കെ(*25), നായകൻ സുനിൽ ഛേത്രി(*61 പെനാൽറ്റി ) എന്നിവരുടെ കാലുകളിൽ നിന്നാണ് വിജയത്തിലേക്കുള്ള ഗോളുകൾ പിറന്നത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റിയോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാനും ഈ മത്സരത്തിലൂടെ ടീമിന് സാധിച്ചു.
A ruthless display of attacking football powers @bengalurufc to the ? of the #HeroISL standings.#BFCOFC #LetsFootball pic.twitter.com/sXGEJZ5Yhv
— Indian Super League (@IndSuperLeague) January 22, 2020
Also read : ഫുട്‍ബോൾ മത്സരം കാണാനെത്തിയപ്പോൾ കാമുകിയെ ചുംബിച്ചു; ടിവിയിലൂടെ ദൃശ്യങ്ങൾ കണ്ട് ഭാര്യ; ഒടുവിൽ സംഭവിച്ചത്
THREE GOALS, THREE POINTS and BACK ON TOP!
Come on, BFC! #WeAreBFC #BFCOFC #RoomForMore pic.twitter.com/LsoqtWiWBI— Bengaluru FC (@bengalurufc) January 22, 2020
ഈ ജയത്തോടെ 14 മത്സരങ്ങളിൽ 25 പോയിന്റ് കരസ്ഥമാക്കിയതോടെ മൂന്നാം സ്ഥാനത്തായിരുന്ന ബെംഗളൂരു ഒന്നാം സ്ഥാനത്തേക്ക് മുന്നേറുകയായിരുന്നു. തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്ക് ശേഷം ഈ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഒഡീഷയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റിട്ടില്ല. 14 മത്സരങ്ങളിൽ 21പോയിന്റുമായി നാലാം സ്ഥാനത്തു തുടരുന്നു. 13 മത്സരങ്ങളിൽ 24 പോയിന്റുമായി എടികെയും, എഫ് സി ഗോവയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
Post Your Comments