Latest NewsCricketNewsSports

ചീത്തപേരു മാറ്റാന്‍ ഇന്ത്യ ; റെക്കോര്‍ഡിടാന്‍ കൊഹ്ലിയും രോഹിതും പിന്നെ ടെയ്‌ലറും

ഓക്ക്ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയില്‍ പേരുദോഷം മാറ്റാന്‍ ആണ് ഇന്ത്യ ഇറങ്ങുന്നത്. നാട്ടിലെ പുലികള്‍ വിദേശത്ത് പൂച്ചകള്‍ എന്നൊരു ചീത്തപേരു മാറ്റാന്‍. ഇന്ത്യക്ക് ഏറ്റവും മോശം ട്വന്റി20 റെക്കോര്‍ഡാണ് ന്യൂസിലാന്‍ഡിനെതിരെയുള്ളത്. ഈ പേരു മാറ്റന്നതോടൊപ്പം കൊഹ്ലിയേയും രോഹിതിനേയും ഒപ്പം ന്യൂസിലാന്‍ഡ് താരം ടെയ്‌ലറെയും കാത്ത് കുറച്ച് റെക്കോര്‍ഡുകളും ഉണ്ട്

അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന താരമെന്ന റെക്കോര്‍ഡിനു അരികിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഈ പരമ്പരയിലൂടെ അതു തന്റെ പേരിലാക്കാമെന്ന പ്രതീക്ഷയിലാണ് താരം. നിലവില്‍ 12 ട്വന്റി20കളില്‍ മാന്‍ ഓഫ് ദി മാച്ചായിട്ടുള്ള കോലി അഫ്ഗാനിസ്താന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിക്കൊപ്പം ഈ റെക്കോര്‍ഡ് പങ്കിടുകയാണ്. ഇത് തന്റെ പേരിലാക്കാനുള്ള ശ്രമത്തിലാകും കൊഹ്ലി.

എന്നാല്‍ രോഹിതിനെ കാത്തിരിക്കുന്നത് മറ്റൊരു നാഴികകല്ലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന ഓപ്പണറെന്ന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. നിലവില്‍ 216 ഇന്നിങ്സുകളില്‍ നിന്നും 9937 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. നിലവില്‍ ഇതിഹാസ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവര്‍ മാത്രമേ ഇന്ത്യന്‍ കളിക്കാരില്‍ ഓപ്പണറായി ഇറങ്ങി 10,000 റണ്‍സ് ക്ലബ്ബിലെത്തിയിട്ടൊള്ളൂ

അതേസമയം ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും മധ്യനിര ബാറ്റ്സ്മാനുമായ റോസ് ടെയ്ലര്‍ ഒരു അപൂര്‍വ്വ നേട്ടത്തിനടുത്താണ്. 100 ട്വന്റി20കള്‍ കളിച്ച ആദ്യ കിവീസ് താരമെന്ന റെക്കോര്‍ഡാണ് ടെയ്ലര്‍ ഈ പരമ്പരയില്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 95 ട്വന്റി20കള്‍ അദ്ദേഹം ന്യൂസിലാന്‍ഡിനു വേണ്ടി കളിച്ചു കഴിഞ്ഞു. ഇന്ത്യക്കെതിരേയുള്ള പരമ്പരയിലെ എല്ലാ മല്‍സരങ്ങളിലും ഇറങ്ങിയാല്‍ ടെയ്ലര്‍ ആ റെക്കോര്‍ഡ് കുറിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button