Latest NewsLife Style

കാറിലെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ മറ്റു ചില പൊടിക്കൈകള്‍ നോക്കാം

കാറിനകത്ത് ബേക്കിങ് സോഡ വിതറുന്നത് ദുര്‍ഗന്ധം അകറ്റി നിര്‍ത്താന്‍ സഹായിക്കും. സീറ്റ്, ഫ്‌ലോര്‍, ഡിക്കി തുടങ്ങിയ ഇടങ്ങളില്‍ ബേക്കിങ് സോഡ വിതറുക. ഈ സമയത്ത് കാറിനകത്ത് തീരെ നനവില്ലെന്ന് ഉറപ്പുവരുത്തണം. മൂന്നോ നാലോ മണിക്കൂര്‍ കഴിഞ്ഞ് വാക്വം ക്ലീനര്‍ കൊണ്ട് പൂര്‍ണമായും ബേക്കിങ് സോഡ നീക്കം ചെയ്യുക. അതോടൊപ്പം ഫ്‌ലോറിലെ മാറ്റ് കുറച്ചു നേരത്തേക്കു പുറത്തേക്ക് എടുത്ത് ഇടുകയും വേണം.

വിനാഗിരിയും വെള്ളവും 50:50 അനുപാതത്തില്‍ ചേര്‍ത്ത് സീറ്റുകള്‍, ഡാഷ് ബോര്‍ഡ്, മാറ്റ് എന്നിവയില്‍ സ്‌പ്രേ ചെയ്തുകൊടുക്കുക. ഉടന്‍ തന്നെ മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് ഇതു തുടച്ചെടുക്കണം. കാറിനുള്ളിലെ മോശം ഗന്ധം മാറാന്‍ ഇതു സഹായിക്കും.

ചെറു സുഷിരങ്ങളുള്ള പ്ലാസ്റ്റിക് കുപ്പിയില്‍ കുറച്ച് കാപ്പിക്കുരു അടച്ച് കാറിനകത്തു വയ്ക്കുന്നതും പ്രകൃതിദത്ത ഗന്ധത്തിനു സഹായകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button