അമരാവതി : വിവാഹാഭ്യര്‍ഥനനിരസിച്ച യുവതിയുടെ വീടിന് തീകൊളുത്തി ബന്ധുവായ യുവാവ്. പൊള്ളലേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിൽ ഗോദാവരി ജില്ലയിലെ ദുല്ലയിൽ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രാമകൃഷ്ണ (18), വിജയലക്ഷ്മി (അഞ്ച്) എന്നിവരാണ് കൊല്ലപ്പെട്ടത്. യുവതിയുടെ മാതാപിതാക്കളായ അപ്പറാവു, സത്യവേണി, സഹോദരി ദുര്‍ഗ ഭവാനി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അനന്തരവനായ ശ്രീനിവാസ് നിരന്തരമായി ശല്യം ചെയ്തിരുന്നു.എന്നാൽ ഇയാളുടെ സ്വഭാവദൂഷ്യം കാരണം അപ്പറാവുവും ബന്ധുക്കളും വിവാഹഭ്യര്‍ഥന നിരസിച്ചു. തുടര്‍ന്ന് മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചു. തുടർന്നും ശ്രീനിവാസ് പെണ്‍കുട്ടിയെയും വീട്ടുകാരെയും ശല്യപ്പെടുത്തുവാൻ ആരംഭിച്ചു.
Also read : മുംബൈ ഇനി 24*7, 27 മുതൽ നൈറ്റ് ലൈഫ് നിലവിൽ വരും
ഇതിനിടെ ജനുവരി 17ന് ശ്രീനിവാസ് പെണ്‍കുട്ടിയെയും അമ്മ സത്യവേണിയെയും കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. പരിക്കേറ്റ സത്യവേണി ശ്രീനിവാസിനെതിരെ പോലീസില്‍ പരാതി നല്‍കിയതോടെ കുപിതനായ ശ്രീനിവാസ് ബുധനാഴ്ച അപ്പറാവുവിന്റെ വീട്ടിലെത്തി വീട് പുറത്ത് നിന്ന പൂട്ടി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ ശ്രീനിവാസിനായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു
Post Your Comments