മസ്‌ക്കറ്റ് : ന്യൂനമര്‍ദം രൂപപ്പെടുന്നതിനാൽ ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ ലഭിക്കും. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയായിരിക്കും മഴയ്ക്ക് സാധ്യതയെന്നു ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴക്കൊപ്പം കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യത. മുസന്ദം ഗവര്‍ണറേറ്റില്‍ വെള്ളപ്പൊക്കുമുണ്ടായേക്കും. ബുറൈമിയിലും കടലിനോട് ചേര്‍ന്നുള്ള മറ്റ് ഗവര്‍ണറേറ്റുകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇവിടങ്ങളില്‍ പൊതുവേ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Also read : യുഎഇയിൽ വിഷവാതകം ശ്വസിച്ച് പ്രവാസി വനിതകള്‍ക്ക് ദാരുണാന്ത്യം
വെള്ളിയാഴ്ചയോടെ എല്ലാ ഗവര്‍ണറേറ്റുകളിലും ശക്തമായ കാറ്റിനും കടലില്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാനും സാധ്യത സാധ്യതയുണ്ട്. രാജ്യത്തെ താപനില ഇനിയും താഴുമെന്നും പ്രതികൂല കാലാവസ്ഥയുള്ള സമയത്ത് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോരിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.
Post Your Comments