Latest NewsLife Style

സ്തനാര്‍ബുദത്തിന് വഴിവെയ്ക്കുന്ന കാരണങ്ങള്‍ ഇവ

സ്തനാര്‍ബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. നിരവധി ഘടകങ്ങള്‍ ഈ രോഗത്തിന് കാരണമാകുന്നു. ഹെയര്‍ ഡൈയുടെ ഉപയോഗം, പൊണ്ണത്തടി, വളരെ വൈകിയുള്ള ഭക്ഷണം കഴിപ്പ് എന്നിവ അവയില്‍ ചിലതാണ്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ ഒരു പഠനത്തില്‍ െപര്‍മനന്റ് ഹെയര്‍ ഡൈയും കെമിക്കല്‍ ഹെയര്‍ സ്‌ട്രെയ്റ്റ്‌നറുകളും ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഇവ ഉപോയോഗിക്കാത്തവരെ അപേക്ഷിച്ച് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്നു കണ്ടു.
സ്തനാര്‍ബുദം വരാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. ജീനുകള്‍, ഹോര്‍മോണുകള്‍, പ്രായം, അനാരോഗ്യകരമായ ജീവിത ശൈലി ഇവയെല്ലാം രോഗകാരണങ്ങളാകാം. സ്തനാര്‍ബുദം വരാനുള്ള നാലു കാരണങ്ങളെ അറിയാം.

അമിതഭാരവും പൊണ്ണത്തടിയും ഉള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാന്‍ സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ആര്‍ത്തവവിരാമത്തിനുശേഷം രോഗസാധ്യത ഇരട്ടിയാകും. അമിതഭാരമുള്ളവരില്‍ ഇന്‍സുലിന്റെ അളവും കൂടുതലായിരിക്കും. ഇതും സ്തനാര്‍ബുദ സാധ്യത കൂട്ടും. ഒരു സ്ത്രീയുടെ പ്രായം ഇരുപതുകള്‍ മുതല്‍ അറുപതുകള്‍ വരെ എത്തുമ്പോള്‍ അരവണ്ണം കൂടുന്നുവെങ്കില്‍ 33 ശതമാനമാണ് സ്തനാര്‍ബുദ സാധ്യതയെന്ന് ബിഎംജെ ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഈസ്ട്രജന്‍ ധാരാളം അടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂട്ടും. ഗര്‍ഭംധരിക്കാതെ ഇത് സംരക്ഷിക്കുമെങ്കിലും രക്തത്തില്‍ കൂടിയ അളവില്‍ ഹോര്‍മോണ്‍ കലരുന്നത് സ്തനകോശങ്ങളെ അമിതമായി ഉത്തേജിപ്പിക്കും. ഇത് സ്തനാര്‍ബുദ സാധ്യത കൂട്ടും. കാന്‍സര്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ഇത് ശരിവയ്ക്കുന്നു.

അമിതമായി ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നത് സ്തനങ്ങളുടെ ആരോഗ്യം ഇല്ലാതാക്കും. ദിവസം രണ്ടു മുതല്‍ അഞ്ചു വരെ ഡ്രിങ്ക് കഴിക്കുന്ന സ്ത്രീകള്‍ക്ക് മദ്യപിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് സ്തനാര്‍ബുദ സാധ്യത ഒന്നര ഇരട്ടി ആണെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നു.

സ്തനാര്‍ബുദത്തിന് ഭക്ഷണരീതിയുമായും ബന്ധമുണ്ട്. കാന്‍സര്‍ എപ്പിഡെമിയോളജി ബയോമാര്‍ക്കേഴ്‌സ് ആന്‍ഡ് പ്രിവന്‍ഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത് സ്തനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്നു കണ്ടു. വൈകി കഴിക്കുന്നത് ഇന്‍സുലിന്റെ അളവിനെ ബാധിക്കുകയും ഇത് സ്തനാര്‍ബുദ സാധ്യത കൂട്ടുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button