KeralaLatest NewsNews

ആരോഗ്യ മേഖലയുടെ വികസനത്തിന് കിഫ്ബി വഴി 299 കോടി

തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 299 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിന്റെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 134.45 കോടി, പാറശാല താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി മുഖേന 32.27 കോടി, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയുടെ പുനര്‍ നിമ്മാര്‍ണത്തിനായി കിഫ്ബി വഴി 62.85 കോടി രൂപ, കണ്ണൂര്‍ ജില്ലയിലെ കല്ല്യാട് വില്ലേജില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് 69.05 കോടി എന്നിങ്ങനെയാണ് കിഫ്ബി വഴി അനുവദിച്ചത്.

എട്ട് നിലകളിലുള്ള സര്‍ജിക്കല്‍ ബ്ലോക്കാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിക്കുന്നത്. 4 നിലകളോട് കൂടിയ ആശുപത്രി ബ്ലോക്ക് പാറശാല താലൂക്ക് ആശുപത്രിയിലും 7 നിലകളുള്ള ആശുപത്രി കെട്ടിടം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും നിര്‍മ്മിക്കും. ഹോസ്പിറ്റല്‍ ബ്ലോക്ക്, മാനുസ്‌ക്രിപ്റ്റ് സ്റ്റഡീ സെന്റര്‍, കോമണ്‍ ഫെസിലിറ്റീസ് എന്നിവയാണ് ഒന്നാംഘട്ടത്തില്‍ ആയുര്‍വേദ ഗവേഷണ ഗവേഷണ കേന്ദ്രത്തില്‍ ഉണ്ടാവുക.

പാറശാല താലൂക്ക് ആശുപത്രി വികസനം: 32.27 കോടി അനുവദിച്ചു

പാറശാല താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി കിഫ്ബി മുഖേന 32.27 കോടി രൂപയുടെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാരംഭിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രി വികസനത്തിനായി വിശദമായ രൂപരേഖയാണ് എസ്.പി.വി. ആയിട്ടുള്ള കിറ്റ്‌കോ തയ്യാറാക്കി കിഫ്ബിയില്‍ സമര്‍പ്പിച്ചത്. 4 നിലകളോട് കൂടിയ ആശുപത്രി ബ്ലോക്കാണ് ഇതില്‍ പ്രധാനം. പുതിയ അത്യാഹിത വിഭാഗം, ട്രോമകെയര്‍, ഒ.പി. വിഭാഗം, ഐ.സി.യു., ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ്, പരിശോധനാ സംവിധാനങ്ങള്‍ എന്നിവയാണ് ഈ ബ്ലോക്കിലുണ്ടാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button