KeralaLatest NewsNews

കാന്‍സര്‍ ഭേദമാക്കാന്‍ മന്ത്രവാദം : ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ജനപ്രവാഹം : ഒടുവിലുണ്ടായത് ഇങ്ങനെ

തിരുവനന്തപുരം : കാന്‍സര്‍ ഭേദമാക്കാന്‍ മന്ത്രവാദം. തലസ്ഥാന നഗരിയിലാണ് സംഭവം. ആറ്റിങ്ങല്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മന്ത്രവാദ കേന്ദ്രമാണ് നഗരസഭ അധികൃതരെത്തി ഇടിച്ചു നിരത്തിയത്. പൂജയ്ക്കായി വച്ചിരുന്ന സാധനങ്ങളും അവിടെനിന്നു മാറ്റി. സംഭവം വിവാദമായതോടെ തിങ്കളാഴ്ച രാവിലെ തന്നെ നഗരസഭാ അധികൃതരെത്തി മന്ത്രവാദത്തിനുപയോഗിച്ചിരുന്ന വാള്‍ അടക്കമുള്ള വസ്തുക്കള്‍ മാറ്റുകയും, മേല്‍ക്കൂര പൊളിച്ചുകളഞ്ഞ് തിട്ട ഇടിച്ചുനിരത്തുകയുമായിരുന്നു. വസ്തുവിന്റെ പലഭാഗത്തായി ജന്തു ബലി നടത്തിയ ശേഷമുള്ള കോഴിയടക്കമുള്ളവയുടെ അവശിഷ്ടങ്ങള്‍ കൂടിക്കിടപ്പുണ്ട്.

വലിയകുന്നില്‍ നഗസരസഭയുടെ കണ്ടിന്‍ജന്‍സി ജീവനക്കാര്‍ക്കായി നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സുകളാണ് ജീവനക്കാര്‍ ഒഴിഞ്ഞു പോയതിനെ തുടര്‍ന്ന് നശിക്കുന്നത് . ഒരേക്കറോളം ഭൂമിയിലാണ് പതിനെട്ടോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സ് സ്ഥിതിചെയ്യുന്നത്. അധികൃതരുടെ അനാസ്ഥയാല്‍ കാടുകയറിക്കിടന്ന സ്ഥലത്ത് സമീപകാലത്ത് കുടുംബശ്രീ അംഗങ്ങള്‍ കൃഷിചെയ്യുകയാണ്. ഈ സ്ഥലത്താണ് മന്ത്രവാദവും, ജന്തുബലിയും മാസങ്ങളായി നടന്നുവന്നത്. ബലികഴിക്കുന്ന ജന്തുവിന്റെ മാംസം രോഗി കഴിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ ഭേദമാകുമെന്ന് വാഗ്ദാനം നല്‍കിയതോടെ ദൂരസ്ഥലങ്ങളിലുള്ളവരടക്കം നിരവധി പേരാണ് ദിവസവും സ്വകാര്യ വ്യക്തി നടത്തുന്ന അനധികൃത മന്ത്രവാദ സ്ഥലത്ത് എത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button