Latest NewsIndiaNews

സിഗരറ്റ് വലിച്ച് ഉറങ്ങിപ്പോയ വയോധികന് ദാരുണാന്ത്യം

കൊല്‍ക്കത്ത: സിഗരറ്റ് വലിച്ചുകൊണ്ട് കിടന്ന് ഉറങ്ങിയ വയോധികന് ദാരുണാന്ത്യം. കൈയ്യില്‍ ഇരുന്ന സിഗരറ്റില്‍ നിന്ന് കിടക്കയ്ക്ക് തീപിടിച്ചാണ് അപകടം ഉണ്ടായത്. പുകവലിക്കുന്നതിനിടെ ഉറങ്ങിപ്പോകുകയായിരുന്നു. പശ്ചിമബംഗാളിലാണ് സംഭവം.

ഗുരുതരമായി പൊള്ളലേറ്റ എംഡി ഏലിയാസിനെ (74) ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എംഡി ഏലിയാസ് സ്ഥിരമായി പുകവലിക്കുന്ന വ്യക്തിയായിരുന്നു. പുകവലിക്കുന്നതിനിടെ ഉറങ്ങിപ്പോയ ഇയാളുടെ കൈയിലെ സിഗരറ്റില്‍ നിന്നും കിടക്കയ്ക്ക് തീപിടിക്കുകയായിരുന്നു.

ALSO READ: മൃഗങ്ങളെ പോലെ കുട്ടികളെ പെറ്റുപെരുക്കുന്നത് സമൂഹത്തിനും രാജ്യത്തിനും ഗുണകരമല്ല;- ഷിയ വഖഫ് ബോര്‍ഡ് മേധാവി വസ്വീം റിസ്വി

ഉടന്‍ എസ്എസ്‌കെഎം ആശുപത്രിയിലും തുടര്‍ന്ന് വദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണത്തില്‍ ഇതുവരെ അസ്വാഭാവികത ഒന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button