KeralaLatest NewsNews

വയനാട് മേപ്പാടിയില്‍ ഭീതിനിറച്ച് മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നു

മേപ്പാടി: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നു. കൂടാതെ ഇവര്‍
ആദിവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരണം നടത്തുകയും ചെയ്യുന്നു. ഇത്തരം പ്രചരണങ്ങളിലൂടെ ഇവര്‍ ആദിവാസികളെ സ്വാധീനിക്കുന്നത് പോലീസ് നിരീക്ഷിച്ച് വരികയാണ്. വൈത്തിരി താലൂക്കിലെ മേപ്പാടി മേഖലയിലെ അട്ടമല ചൂരല്‍മല മുണ്ടക്കൈ എന്നീ പ്രദേശങ്ങളിലാണ് മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നത്. ഈ പ്രദേശങ്ങളിലെ തോട്ടം തൊഴിലാളികള്‍ക്കിടയിലും ആദിവാസി കോളനികളിലും പകല്‍പോലും മാവോവാദികള്‍ കയറിയിറങ്ങുന്നുണ്ട്.

അട്ടമലയില്‍ കഴിഞ്ഞ ബുധനാഴ്ച റിസോര്‍ട്ടിന് നേരെ ആക്രമണം നടത്തിയിരുന്നു. ഹോംസ്റ്റേയുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചുമരില്‍ മാവോയിസ്റ്റുകളുടെ പോസ്റ്ററുകളും പതിച്ചിരുന്നു. ആദിവാസി സ്ത്രീകളോടു മോശമായി പെരുമാറരുതെന്ന് പോസ്റ്ററില്‍ താക്കീത് നല്‍കുന്നു. മാവോയിസ്റ്റ് നാടുകാണിദളത്തിലെ വിക്രംഗൗഡയും സോമനും ഉള്‍പ്പെട്ട സംഘമാണ് അക്രമണത്തിന് പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചു. ആക്രമണം നടന്നതിന്റെ തലേദിവസം അട്ടമലയിലെ ഏറാട്ടുകുണ്ട് ആദിവാസി കോളനിയിലെത്തി ഭക്ഷണം കഴിച്ചാണ് മാവോയിസ്റ്റ് സംഘം റിസോര്‍ട്ടിന് സമീപത്തേക്ക് പോയത്. റിസോര്‍ട്ട് ആക്രമണകേസില്‍ ഇതുവരെ ഔദ്യോഗികമായി ആരെയും പ്രതിചേര്‍ത്തിട്ടില്ല. ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button