ദില്ലി: 2019 ഫെബ്രുവരി 26ലെ ബലാക്കോട്ട് ആക്രമണത്തിനു തൊട്ടു പിറ്റേന്നാണ് ജമ്മു കശ്മീരിലെ ബദ്ഗാമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ എം.എ.-17 തകര്‍ന്നു വീഴുന്നത്. വ്യോമസേനയിലെ ആറംഗങ്ങള്‍ക്കും ഒരു സിവിലിയനും അപകടത്തില്‍ ജീവന്‍ നഷ്ടമായി. ശത്രുരാജ്യത്തിന്‍റെ ഹെലികോപ്റ്ററെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. തകര്‍ന്നുവീണ ഹെലികോപ്ടറിന് അടുത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ മുദാസിര്‍ അഷ്‌റഫാണ് ഇത്തവണത്തെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ ധീരതാപുരസ്‌കാരത്തിന് അര്‍ഹനായിരിക്കുകയാണ്. തകര്‍ന്ന ഹെലികോപ്ടര്‍ ഒരു പ്രദേശവാസിയുടെ മുകളിലേക്കാണ് വീണത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ദേഹത്തേക്കും തീപടര്‍ന്നിരുന്നു. നിലവില്‍ ശ്രീനഗര്‍ അമര്‍സിങ് കോളേജിലെ വിദ്യാര്‍ഥിയാണ് മുദാസിര്‍. സുരക്ഷാസേന വീട്ടിലെത്തിയാണ് പുരസ്‌കാരത്തിന്റെ കാര്യം മുദസറിനെ അറിയിച്ചത്.
Post Your Comments