ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യൻ സ്വദേശിക്കും ജോർദാൻ സ്വദേശിക്കും സമ്മാനം. ചൊവാഴ്ച നടന്ന നറക്കുടുപ്പിൽ ഇരുവർക്കും ഒരു മില്യൺ യുഎഎസ് ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഏകദേശം 7 കോടി ഇന്ത്യൻ രൂപ വരും സമ്മാന തുക. സമ്മാനം ലഭിച്ച 51 കാരനായ മുഹമ്മദ് എകെ എന്ന ഇന്ത്യൻ സ്വദേശി അബുദാബി ആസ്ഥാനമായി 20 വര്‍ഷത്തിലേറെയായി ഒരു നിര്‍മ്മാണ കമ്പനിയിൽ മാനേജരായി പ്രവര്‍ത്തിച്ച് വരുകയാണ്. ഇദേഹം എടുത്ത മില്ലേനിയം മില്യണയര്‍ സീരീസ് 321, ടിക്കറ്റ് നമ്പര്‍ 3644 നാണ് സമ്മാനം ലഭിച്ചത്.
സീരീസ് 32 മുതല്‍ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ദീർഘനാളായി ഇദേഹം ടിക്കറ്റുകൾ എടുക്കുമായിരുന്നു. ഇപ്പോൾ സമ്മാനമടിച്ച സീരീസിൽ ഒരു ഓണ്‍ലൈന്‍ ലോട്ടറി ഉള്‍പ്പെടെ അഞ്ച് ടിക്കറ്റുകള്‍ ഇദേഹം വാങ്ങിയിരുന്നു. ‘ദുബായ് ഡ്യൂട്ടി ഫ്രീ എല്ലാ മാസവും കുറഞ്ഞത് രണ്ട് പേരെ കോടീശ്വരന്മാരാക്കുന്നു. അത്ഭുതകരമായ പ്രമോഷന്‍! ദുബായ് ഡ്യൂട്ടി ഫ്രീയുടെ മുഴുവന്‍ ടീമിനും നന്ദി,’ സമ്മാനം ലഭിച്ചത് അറിഞ്ഞതിന് ശേഷം അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ കോടീശ്വരന്‍ ജോര്‍ദാന്‍ പൗരനായ മുഹമ്മദ് ദര്‍വീശാണ്. സീരീസ് 322, ടിക്കറ്റ് നമ്പര്‍ 1066 നാണ് ഇദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. എന്നാൽ ഇയാളുടെ പ്രതികരണം ലഭ്യമായിട്ടില്ല. മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിന്‍റെ ഭാഗമായി ആഡംബര വാഹന വിജയികളെയും തെരഞ്ഞെടുത്തു. കനേഡിയന്‍ പൗരനായ അഹ്മദ് അല്‍ അസ്സാവെ ബെന്റ്‌ലി ബെന്റായിഗയുടെ ഉടമയായി. അദ്ദേഹം ഓണ്‍ലൈനില്‍ വാങ്ങിയ സീരീസ് 1743 ലെ ടിക്കറ്റ് നമ്പര്‍ 0474 നാണ് സമ്മാനം. സീരീസ് 395 ല്‍ ടിക്കറ്റ് നമ്പര്‍ 0327 ന് മോട്ടോ ഗുസ്സി മിലാനോ മോട്ടോര്‍ബൈക്ക് (ഗ്രേ ഗ്ലോസ്സ്) മാലയാളിയായ അനീഷ് ചാക്കോ നേടി.
Post Your Comments