ജൊഹന്നസ്ബര്‍ഗ്: വിരമിക്കൽ പ്രഖ്യാപനവുമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നും 24ന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ അവസാന മത്സരമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയോട് താരം ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുമെന്നാണ് റിപ്പോർട്ട്.
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിലും ദക്ഷിണാഫ്രിക്ക തോറ്റതും. മികച്ച പ്രകടനം കാഴ്ച്ച വെക്കാനാകാത്തതും കാരണമാണ് 35കാരനായ ഫാഫ് ഡു പ്ലെസിസ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഫാഫിനെ ഒഴിവാക്കിയിരുന്നു. പകരം ക്വിന്റണ്‍ ഡികോക്കാണ് ടീമിനെ നയിക്കുക. അതേസമയം ടി20 ലോകകപ്പില്‍ താരം കളിക്കുമെന്നാണ് അറിയുന്നത്.
Also read : ന്യൂസിലൻഡിനെതിരായ ട്വന്‍റി ട്വന്‍റി പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 143 ഏകദിനങ്ങളും, 64 ടെസ്റ്റുകളും, 44 ടി20കളും കളിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ 5507 റണ്‍സ് നേടിയിട്ടുണ്ട്. 39 ഏകദിനങ്ങളില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച ഡു പ്ലെസിസ് 28 മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 40.23 ശരാശരിയില്‍ 3863 റണ്‍സ് നേടിയിട്ടുണ്ട്. ടി20യിൽ 1363 റണ്‍സാണ് നേടിയിട്ടുള്ളത്.
Post Your Comments