Latest NewsNewsSaudi ArabiaGulf

സൗദിയിൽ കാറോടിച്ച് പോകവേ നെഞ്ചുവേദന : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ദമാം : സൗദിയിൽ കാറോടിച്ച് പോകവേ നെഞ്ചുവേദന അനുഭവപ്പെട്ടു, തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശിയും, ദമ്മാദിലെ ഗ്ലോബൽ ലോജിസ്​റ്റിക് കമ്പനിയിലെ ജീവനക്കാരനുമായിരുന്ന സജ്ഞയ് മേനോൻ (48) ആണ് മരിച്ചത്.

സുഹൃത്തിനെ വീട്ടിൽ കൊണ്ടുപോയി വിട്ട ശേഷം താമസസ്ഥലത്തേക്ക് വാഹനമോടിച്ച് വരുന്നതിനിടെ നെഞ്ചുവേദനയുണ്ടായി. ഉടൻ തന്നെ ദമ്മാമിലെ ക്ലിനിക്കിലെത്തി. അവിടത്തെ ഡോക്​ടറുടെ നിർദ്ദേശപ്രകാരം ആംബുലൻസിൽ ഗവൺമെൻറ്​ ആശുപത്രിയിലേക്ക് കൊണ്ട് പോകവെയാണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Also read : യുഎഇയിൽ അമ്മയുടെ ശവകുടീരം സന്ദർശിച്ച് മടങ്ങവേ വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ ഒടുവിൽ മരണത്തിന് കീഴടങ്ങി

ബാഡ്മിൻറൺ കളിക്കാരനായ സജ്ഞയ് മേനോൻ ബറോൺ ബാഡ്മിൻറൺ ക്ലബ്ബ് അംഗമായിരുന്നു. ദമ്മാമിലും റിയാദിലുമായി നിരവധി പേർക്ക് വയലിൻ പരിശീലനം നൽകിയിരുന്നു. ഭാര്യ: സുജല, മക്കൾ : സേതുലക്ഷ്മി, മാധവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button