എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ക്യാരറ്റ് പുഡിങ്. കുട്ടികള്‍ക്ക് വളരെയധികം ഇഷ്ടമുള്ള ഒരു സ്വീറ്റ് കൂടിയാണിത്. രുചികരമായി ക്യാരറ്റ് പുഡിങ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…
പാല്‍ 1 ലിറ്റര്‍
വാനില എസ്സെന്‍സ് 1 ടീസ്പൂണ്‍
മില്‍ക്ക് മെയ്ഡ് 1 ടിന്‍
ക്യാരറ്റ് പുഴുങ്ങിയത് 3 എണ്ണം
പഞ്ചസാര ആവശ്യത്തിന്
ട്രൈ ഫ്രുട്ട്സ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം..
ആദ്യം ക്യാരറ്റ് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക. ശേഷം പാല്‍ തിളപ്പിക്കുക. പാല്‍ തിളച്ചു വരുമ്പോള്‍ അതില്‍ മില്‍ക്ക് മെയ്ഡ് ചേര്‍ക്കുക.
ആവശ്യം അനുസരിച്ച് പഞ്ചസാരയും ചേര്‍ക്കാം. ഇനി വേവിച്ച് വച്ച ക്യാരറ്റ് ചേര്‍ക്കുക. ശേഷം തിളപ്പിച്ച് പാലും ആവശ്യത്തിന് വാനില എസ്സെന്‍സ് ചേര്‍ക്കുക.
ഇനി ഇത് പുഡിംഗ് ട്രേയില്‍ ഒഴിച്ച് സെറ്റ് ചെയ്യാന്‍ വയ്ക്കാം. ശേഷം ട്രൈ ഫ്രുട്ട്‌സ് കഷ്ണങ്ങള്‍ കൂടി ചേര്‍ത്ത് അലങ്കരിക്കുക. രണ്ടോ മൂന്നോ മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് സെറ്റാക്കി എടുക്കാവുന്നതാണ്. ശേഷം കഴിക്കുക.
Post Your Comments