Health & Fitness

എരിവും മധുരവും ഉള്ള ചിക്കന്‍ റെസിപി തയ്യാറാക്കാം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ചിക്കന്‍ വിഭവം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ചെറിയ എരിയും മധുരവും ചേര്‍ന്ന രുചി. തീര്‍ച്ചയായും ഉണ്ടാക്കി നോക്കൂ..

ചേരുവകള്‍

400 ഗ്രാം എല്ലില്ലാത്ത ചിക്കന്‍
വെളുത്തുള്ളി- രണ്ടെണ്ണം
കുരുമുളക്പൊടി- രണ്ട് ടീസ്പൂണ്‍
തേന്‍-നാല് ടീസ്പൂണ്‍
ബട്ടര്‍- രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

ഒരു ടീസ്പൂണ്‍ പെപ്പര്‍, ഒരു ടീസ്പൂണ്‍ ഗാര്‍ലിക് പേസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് ചിക്കന്‍ പുരട്ടി 20 മിനുട്ട് ഫ്രിഡ്ജില്‍ വെക്കാം. പാന്‍ ചൂടായശേഷം രണ്ട് ടീസ്പൂണ്‍ ബട്ടര്‍ ഇടാം. ഇതിലേക്ക് മാറ്റിവെച്ച ചിക്കന്‍ ഇടാം. കുറച്ച് മൊരിഞ്ഞ ശേഷം ചതച്ച വെളുത്തുള്ളി രണ്ട് ടീസ്പൂണ്‍ ഇടാം. ചിക്കന്‍ വെന്തശേഷം മാറ്റിവെക്കാം.

ഇതിലേക്ക് നാല് ടീസ്പൂണ്‍ തേന്‍ ഒഴിച്ച് ഇളക്കാം. എള്ള് മുകളില്‍ വേണമെങ്കില്‍ വിതറാം. കിടിലന്‍ റെസിപി തയ്യാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button