Latest NewsKeralaIndia

പോസ്റ്റ്മാന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ലഭിച്ചത് ചാക്ക് കണക്കിന് പോസ്റ്റല്‍ ഉരുപ്പടികള്‍, തോട്ടിൽ ഉപേക്ഷിച്ച നിലയിൽ ആധാർ കാർഡുകൾ

യാത്രക്കാരാണ് ആധാര്‍ കാര്‍ഡുകളുടെ ശേഖരം പരപ്പനങ്ങാടി പൊലീസില്‍ ഏല്‍പ്പിച്ചത്.

പരപ്പനങ്ങാടി : ആധാര്‍ കാര്‍ഡുകള്‍ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ഉള്ളണം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ നിന്നാണ് 86 ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന തോട് വറ്റിയപ്പോള്‍ ആധാര്‍ കാര്‍ഡുകളുടെ പോസ്റ്റല്‍ ഉരുപ്പടികള്‍ കണ്ടു കിട്ടുകയായിരുന്നു. യാത്രക്കാരാണ് ആധാര്‍ കാര്‍ഡുകളുടെ ശേഖരം പരപ്പനങ്ങാടി പൊലീസില്‍ ഏല്‍പ്പിച്ചത്.ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

സ്ത്രീകളെക്കാൾ പുരുഷന്‍മാരില്‍ ക്യാന്‍സര്‍ കൂടുന്നതിന്റെ കാരണം ഇത്, പുതിയ പഠന റിപ്പോര്‍ട്ട്

നാട്ടുകാര്‍ നല്‍കിയ പരാതിയെതുടര്‍ന്ന് പോസ്റ്റ്മാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തിയത് ചാക്ക് കണക്കിന് പോസ്റ്റല്‍ ഉരുപ്പടികള്‍. നിരവധിയാളുകള്‍ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ക്ക് അപേക്ഷിച്ച്‌ കാത്തിരിക്കുമ്പോഴാണ് ഇവ കണ്ടെത്തിയത്. ഇത്തരം വിഷയത്തെ തുടര്‍ന്നുള്ള ആശങ്കകള്‍ പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. പരപ്പനങ്ങാടി ഉള്ളണം പോസ്റ്റ് ഓഫീസിലെ ശിപായി പോസ്റ്റ്മാന്‍ മോഹനചന്ദ്രന്റെ വീട്ടില്‍ നിന്നാണ് ഉരുപ്പടികള്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button