Latest NewsNewsInternational

ആളുകള്‍ക്ക് കുറ്റം ചെയ്യാതെ തന്നെ ജയില്‍ ജീവിതം ആസ്വദിയ്ക്കാം… പ്രേമിയ്ക്കാം

തായ്‌ലാന്‍ഡ് : ആളുകള്‍ക്ക് കുറ്റം ചെയ്യാതെ തന്നെ ജയില്‍ ജീവിതം ആസ്വദിയ്ക്കാം… പ്രേമിയ്ക്കാം . തായ്‌ലാന്‍ഡിലാണ് സംഭവം.
ജയിലിനകത്തെ ജീവിതം ആരും ആഗ്രഹിക്കുന്നില്ലെങ്കിലും, അത് എങ്ങനെയിരിക്കുമെന്നറിയാന്‍ പലര്‍ക്കും ഒരു കൗതുകം കാണും. കുറ്റം ചെയ്യാതെതന്നെ ജയില്‍വാസം എങ്ങനെയാണെന്നറിയാന്‍ തായ്ലന്‍ഡില്‍ ചെന്നാല്‍ മതി. സ്ഥലങ്ങളും കാണാം, ജയിലിലും കഴിയാം. തായ്ലന്‍ഡില്‍ വരുന്ന സഞ്ചാരികളെ സ്വീകരിക്കാന്‍ ജയിലിന്റെ മാതൃകയില്‍ ഒരു ഹോട്ടല്‍ ഉണ്ടിവിടെ.

തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ സ്ഥിതിചെയ്യുന്ന ‘The Sook Station’ എന്ന ഹോട്ടലാണ് ഈ വ്യത്യസ്തമായ അനുഭവം ഒരുക്കുന്നത്. ടൂറിസത്തിന്റെ ഭാഗമായി ആളുകള്‍ എന്തൊക്കെ പരീക്ഷിക്കുന്നു എന്ന് നമുക്ക് അത്ഭുതം തോന്നാം. 55 -കാരനായ സിതിചായ് ചൈവോറപ്രഗ് നിര്‍മ്മിച്ച ഈ ഹോട്ടലില്‍ ഒമ്പത് ചെറുതും, ഇരുണ്ടതുമായ മുറികളും, സിമന്റ് മതിലുകളും, ബങ്ക് ബെഡ്ഡുകളുണ്ട്. ഇത് തുടങ്ങാന്‍ മോര്‍ഗന്‍ ഫ്രീമാനും, ടിം റോബിന്‍സും അഭിനയിച്ച 1994 -ലെ ജയില്‍ നാടകമായ ‘ദി ഷോഷാങ്ക് റിഡംപ്ഷന്‍’ -നാണ് തനിക്ക് പ്രചോദനമായത് എന്നദ്ദേഹം പറഞ്ഞു.

ആദ്യകാഴ്ചയില്‍ ഇത് ഒരു യഥാര്‍ത്ഥ ജയില്‍ തന്നെയാണോ എന്ന് നമുക്ക് സംശയവും തോന്നുംവിധമാണ് അതിന്റെ രൂപകല്‍പന. നമ്മുടെ നാട്ടിലെ ജയില്‍ പോലെയല്ല, മറിച്ച് അവിടത്തെ ജയിലിന്റെ മാതൃകയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വളരെ ചെറിയ ഒരു ജനല്‍ മാത്രമാണ് പുറംകാഴ്ചകള്‍ക്കായി തുറന്നിട്ടിരിക്കുന്നത്. എന്നാല്‍, പുറംലോകവുമായി നിങ്ങള്‍ തീര്‍ത്തും വിച്ഛേദിക്കപ്പെട്ടു എന്ന ഭയം വേണ്ട. അവിടെ വൈഫൈ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button