ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയി സുപ്രീം കോടതി തള്ളി. കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പവന്റെ പ്രായം കണക്കാക്കിയത് ജനന സര്‍ട്ടിഫിക്കേറ്റ് ആധാരമാക്കിയാണെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇനി അതു ആവര്‍ത്തിക്കേണ്ടെന്നും കോടതി വ്യക്തമാക്കി.
പവന്റെ കാര്യത്തില്‍ നീതിപൂര്‍വമായ വിചാരണ നടന്നില്ലെന്നും അഭിഭാഷകന്‍ എ പി സിംഗ് പറഞ്ഞു. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ജനന രേഖകള്‍ ദില്ലി പോലീസ് മറച്ചു വച്ചു. മാധ്യമ വിചാരണ നടന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.
2012 ഡിസംബറില്‍ സംഭവം നടക്കുമ്പോള്‍ തനിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ബാലനീതി നിയമപ്രകാരം തന്റെ കേസ് പരിഗണിക്കണമെന്നുമാണു പവന്‍ ഗുപ്തയുടെ വാദം. ഈ വാദം ഡല്‍ഹി ഹൈക്കോടതി ഡിസംബര്‍ 19നു തള്ളിയിരുന്നു. കേസ് അനന്തമായി നീട്ടാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തി സംബന്ധമായ കേസ് 2018ല്‍ തള്ളിയതാണെന്ന് പറഞ്ഞ കോടതി കേസ് അനന്തമായി നീട്ടാനാവില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് നടപ്പാക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, മുകേഷ് സിങ് ദയാഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഇത് നീട്ടിവെച്ചു. ഇയാളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെയാണ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാന്‍ പുതിയ വാറണ്ട് പുറപ്പെടുവിച്ചത്.
Post Your Comments