Latest NewsCricketNewsSports

ശിഖര്‍ ധവാന് ന്യൂസിലാന്റ് പരമ്പര നഷ്ടമായേക്കും ; വില്ലനായി വീണ്ടും പരിക്ക്

ഈ മാസം ആരംഭിക്കാനിരിക്കുന്ന ന്യൂസിലാന്റ് പര്യടനത്തില്‍ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി. ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്ക് മൂലം കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റതാണ് താരത്തിന് വിനയായിരിക്കുന്നത്. 5 ട്വന്റി20 യും 3 ഏകദിനവും 3 ടെസ്റ്റും അടങ്ങുന്നതാണ് ഇന്ത്യയുടെ ന്യൂസിലാന്റ് പര്യടനം.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ അഞ്ചാം ഓവറില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു ശിഖര്‍ ധവാന് ഇടത് ഷോള്‍ഡറിന് പരിക്കേറ്റത്. തുടര്‍ന്ന് ശിഖര്‍ ധവാന് പകരം സ്പിന്‍ ബൗളര്‍ ചഹാല്‍ ആയിരുന്നു ഫീല്‍ഡ് ചെയ്തത്. ബാറ്റ് ചെയ്യാനും താരം ഇറങ്ങിയിരുന്നില്ല. പകരം കെ എല്‍ രാഹുലായിരുന്നു രോഹിതിനൊപ്പംഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. മത്സരം ശേഷം ഇടത് ഷോള്‍ഡറില്‍ സ്ലിങ് ഇട്ടുകൊണ്ട് ശിഖര്‍ ധവാന്‍ സമ്മാനദാന ചടങ്ങിന് എത്തിയിരുന്നു.

കഴിഞ്ഞ ലോകകപ്പിലേറ്റ പരിക്ക് മുതല്‍ ശിഖര്‍ ധവാന് തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം പിന്നീട് തിരിച്ചത്തിയത്. അതുകൊണ്ട് തന്നെ പുതിയ പരിക്ക് കനത്ത തിരിച്ചടിയാണ് താരത്തിന് നല്‍കുന്നത്. രണ്ടാം ഏകദിന മത്സരത്തിനിടെ കമ്മിന്‍സിന്റെ പന്ത് വാരിയെല്ലിന് കൊണ്ട ശിഖര്‍ ധവാന്‍ ഫീല്‍ഡ് ചെയ്യാന്‍ അന്നും ഇറങ്ങിയിരുന്നില്ല. എന്തായാലും പരിക്കിന്റെ പിടിയിലുള്ള താരം ന്യൂസിലാന്റ് പര്യടനത്തിനുണ്ടാകാനുള്ള സാധ്യതകള്‍ കുറവാണ്. തിങ്കളാഴ്ചയാണ് ന്യൂസിലന്‍ഡ് പര്യടനത്തിനായി ഇന്ത്യന്‍ ടീം യാത്ര തിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button