രണ്ടായിരത്തോളം വരുന്ന ഹീമോഫീലിയ രോഗികളുടെ മരണവെപ്രാളം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാരുണ്യവഴിയുള്ള മരുന്ന് വിതരണം പൂർണമായും നിലച്ചതോടെ സംസ്ഥാനത്തെ ഹീമോഫീലിയ രോഗികൾ മരണഭീതിയിലാണ്. ഹിമോഫീലിയ ബാധിതരുടെ ജീവന്‍ രക്ഷാ മരുന്നായ ഫാക്ടറുകള്‍ക്കാണ് സംസ്ഥാനത്ത് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്.പിഞ്ചുകുഞ്ഞുങ്ങളടക്കം രണ്ടായിരത്തോളം വരുന്ന ഹീമോഫീലിയ രോഗികകളുടെ മരണവെപ്രാളം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കാരുണ്യയുടെ പേരിൽ ലോട്ടറി വിറ്റ് പണം നേടുന്ന ധനവകുപ്പും ആരോഗ്യവകുപ്പും ഈ ദുരിതം കണ്ണ് തുറന്നുകാണണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
കാരുണ്യവഴിയുള്ള മരുന്ന് വിതരണം പൂർണമായും നിലച്ചതോടെ സംസ്ഥാനത്തെ ഹീമോഫീലിയ രോഗികൾ മരണഭീതിയിലാണ്. ഹിമോഫീലിയ ബാധിതരുടെ ജീവന്‍ രക്ഷാ മരുന്നായ ഫാക്ടറുകള്‍ക്കാണ് സംസ്ഥാനത്ത് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്.പിഞ്ചുകുഞ്ഞുങ്ങളടക്കം രണ്ടായിരത്തോളം വരുന്ന ഹീമോഫീലിയ രോഗികകളുടെ മരണവെപ്രാളം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കാരുണ്യയുടെ പേരിൽ ലോട്ടറി വിറ്റ് പണം നേടുന്ന ധനവകുപ്പും ആരോഗ്യവകുപ്പും ഈ ദുരിതം കണ്ണ് തുറന്നുകാണണം.
കാരുണ്യപദ്ധതി നിർത്തലാക്കിയതോടെ ഹീമോഫീലിയ രോഗികളും വൃക്കമാറ്റി വച്ചശേഷം തുടർചികിത്സ നേടുന്നവരും നിരാലംബരായി മാറിക്കഴിഞ്ഞിരിക്കുകയാണ്.ഇക്കാര്യം നിയമസഭയിൽ ഞാൻ നേരിട്ട് സബ്മിഷൻ അവതരിപ്പിച്ചപ്പോഴെല്ലാം ഉടൻ പരിഹരിക്കാമെന്ന പതിവ് പല്ലവിയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ നൽകിയത്. രോഗികൾ അനുഭവിക്കുന്ന ദുരിതം മുൻകൂട്ടികാണാൻ കഴിയാതെ ആരോടും ആലോചിക്കാതെ കാരുണ്യഒറ്റയടിക്ക് നിർത്തലാക്കിയ സർക്കാർ നടപടിയാണ് രോഗികളെ ഇപ്പോൾ തീ തീറ്റിക്കുന്നത്.
ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ സെന്ററില്‍ മാത്രമുണ്ട് ആറ് മാസം മുതല്‍ നാല്‍പത് വയസ് വരെ പ്രായമുള്ള 984 രോഗികള്‍. ഇവര്‍ക്ക് നല്‍കാന്‍ ഒരു ഫാക്ടര്‍ പോലും ആശുപത്രിയില്‍ സ്റ്റോക്കില്ല. സർക്കാർ എത്രയും വേഗം ഇടപെട്ട് മരുന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം.
ട്രഷറി നിയന്ത്രണം ഒഴിവാക്കി കാരുണ്യ സ്‌കീം വഴി നൽകാനുള്ള കുടിശിക ഉടൻ നൽകാൻ ധനമന്ത്രി തോമസ് ഐസക് തയാറാകണം. പാവപ്പെട്ട രോഗികളുടെ ജീവൻ സർക്കാർ പന്താടരുത്.
Post Your Comments