Latest NewsIndia

പള്‍സ് പോളിയോ : റെക്കോഡ് നേട്ടവുമായി ജമ്മുകശ്മീര്‍: ചരിത്രത്തിലാദ്യം

ദോഡാ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച്‌ ഒരുക്കിയ സംവിധാനത്തിന് കീഴില്‍ വിവിധ പ്രദേശങ്ങളിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പോളിയോ വാക്‌സിന്‍ നല്‍കിയത്.

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പള്‍സ് പോളിയോ വാക്‌സിന്‍ വിതരണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ജമ്മുകശ്മീര്‍ മേഖലയിലെ ദോഡ ജില്ലയില്‍ മാത്രം 76000 ശിശുക്കള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കാനായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പോളിയോ യജ്ഞത്തില്‍ 2500 ഉദ്യോഗസ്ഥരും 107 സൂപ്പര്‍വൈസര്‍മാരും 5 മേഖലാ മജിസ്‌ട്രേറ്റുമാരുടെ നിയന്ത്രണത്തില്‍ 541 കേന്ദ്രങ്ങളില്‍ പോളിയോ വാക്‌സിന്‍ വിതരണം നടത്തി.

ദോഡാ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച്‌ ഒരുക്കിയ സംവിധാനത്തിന് കീഴില്‍ വിവിധ പ്രദേശങ്ങളിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പോളിയോ വാക്‌സിന്‍ നല്‍കിയത്. തന്റെ സേവനകാലഘട്ടത്തില്‍ ഇത് ആദ്യമായാണ് പള്‍സ് പോളിയോ യജ്ഞത്തിന് നിയോഗിക്കപ്പെടുന്നതെന്ന് ദോഡാ ജില്ലാ ആശുപത്രിയിലെ നഴ്‌സായ ഹിമാനി ഭഗത് പറഞ്ഞു.

പാക്കിസ്ഥാനുമായി യുദ്ധമുണ്ടാകുമെന്ന സൂചന നൽകി ബിപിന്‍ റാവത്ത്

ജമ്മുകശ്മീര്‍ മേഖലകളില്‍ ഇത്തരം ആരോഗ്യരക്ഷാ പ്രവര്‍ത്തനത്തിന് മുന്‍ ഭരണകൂടം യാതൊരു പ്രാധാന്യവും നല്‍കിയിരുന്നില്ലെന്നും ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ സൂചിപ്പിച്ചു. മാതാപിതാക്കള്‍ കുട്ടികളുമായി ആവേശപൂര്‍വ്വമാണ് പള്‍സ് പോളിയോ യജ്ഞത്തില്‍ സഹകരിച്ചതെന്നും ഹിമാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button