ന്യൂഡൽഹി: ‘പരീക്ഷ പേ ചർച്ച’ പരിപാടി വിജയമാണെന്നാണ് കുട്ടികളുടെ പ്രതികരണങ്ങൾ കാണിക്കുന്നതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികൾക്കു ഞാന്‍ അവരുടെ സ്വന്തമാണെന്ന തോന്നലുണ്ടായി. അതുകൊണ്ടുതന്നെ രക്ഷിതാക്കളോടും സഹോദരങ്ങളോടും ചോദിക്കുന്നതു പോലെ അവർ എന്നോടും ചോദ്യങ്ങൾ ചോദിച്ചുവെന്നും അദ്ദേഹം പറയുകയുണ്ടായി. പരീക്ഷകളെ നേരിടാൻ കുട്ടികളെ തയാറാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
രാത്രി ഉണർന്നിരിക്കുന്നുവെന്നും എന്നാൽ രാവിലെ എഴുനേൽക്കാൻ സാധിക്കുന്നില്ലെന്നും ഏതാണു പഠിക്കാൻ നല്ല സമയമെന്നുമായിരുന്നു ഒരു കുട്ടി പ്രധാനമന്ത്രിയോട് ചോദിച്ചത്. പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ- രാവിലെ നേരത്തേ എഴുന്നേൽക്കുക. മഴയ്ക്കു ശേഷമുള്ള ആകാശം പോലെയായിരിക്കും അപ്പോൾ മനസ്സ്. എന്നാൽ ഇക്കാര്യത്തിൽ കുട്ടികളെ ഉപദേശിക്കാൻ 50 ശതമാനം മാത്രമാണ് എനിക്ക് അധികാരമുള്ളത്. ഉത്തരവാദിത്തങ്ങൾ ഏറെയുള്ളതിനാൽ ഞാൻ അതിരാവിലെ എഴുന്നേൽക്കുന്നു. എനിക്കു നേരത്തേ ഉറങ്ങാനും സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ നിങ്ങളെ ഉപദേശിക്കുന്നതു ധാര്‍മികമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാവിലെയാണു പഠിക്കാൻ നല്ല സമയമെന്നാണ് എന്റെ അഭിപ്രായം. എന്നാൽ എല്ലാവർക്കും ശീലങ്ങളുണ്ടാകാം. സൗകര്യം പോലെ കാര്യങ്ങൾ ചെയ്യാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments