ഓസ്ട്രേലിയന്‍ ഓപ്പണില്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ലോക രണ്ടാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച്. രണ്ടാം സീഡ് ആയ സെര്‍ബിയന്‍ താരം ജര്‍മ്മനിയുടെ സീഡ് ചെയ്യാത്ത യാന്‍ ലനാര്‍ഡ് സ്ട്രഫിനെ നാല് സെറ്റ് നീണ്ട മത്സരത്തില്‍ ആണ് മറികടന്നത്. ജയത്തോടെ തന്റെ കരിയറിലെ 900 മത്തെ ജയം ആണ് ദ്യോക്കോവിച്ച് സ്വന്തമാക്കിയത്. ഹാര്‍ഡ് കോര്‍ട്ടിലെ ഏറ്റവും മികച്ച താരമായി കണക്കാക്കുന്ന ദ്യോക്കോവിച്ചിനു തന്നെയാണ് ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കുന്നത്.
ഒന്നാം റൗണ്ട് ജയത്തോടെ കരിയറിലെ 900 മത്തെ ജയം കുറിച്ച ദ്യോക്കോവിച്ച് ചരിത്രനേട്ടം ആണ് സ്വന്തമാക്കിയത്. ഇതിഹാസതാരങ്ങള്‍ ആയ കോണോര്‍സ്, ലെന്റില്‍, വിലാസ്, ഫെഡറര്‍, നദാല്‍ എന്നിവര്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമായി മാറിയിരിക്കുകയാണ് ദ്യോക്കോവിച്ച് .ഫെഡറര്‍ക്ക് പുല്‍ കോര്‍ട്ട് എന്ന പോലെ നദാല്‍ക്ക് കളിമണ്ണ് കോര്‍ട്ട് എന്ന പോലെ ഹാര്‍ഡ് കോര്‍ട്ടില്‍ ആണ് ദ്യോക്കോവിച്ചിന്റെ വിജയങ്ങളില്‍ അധികവും.
ഓസ്ട്രേലിയയില്‍ തന്റെ 17 മത്തെ ഗ്രാന്റ് സ്ലാം കിരീടം ലക്ഷ്യമിടുന്ന താരം ഓസ്ട്രേലിയയില്‍ കിരീടം നിലനിര്‍ത്താന്‍ ആണ് ശ്രമിക്കുന്നത്. നിലവില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ള ദ്യോക്കോവിച്ച് ആ റെക്കോര്‍ഡ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. കരിയറിലെ 78 മത്തെ കിരീടം ഈ ഓസ്ട്രേലിയന്‍ ഓപ്പണിലൂടെ ലക്ഷ്യം വക്കുന്ന ദ്യോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണിലെ ഹാര്‍ഡ് കോര്‍ട്ടില്‍ കളിച്ച 77 മത്സരങ്ങളില്‍ 69 ലും ജയം കണ്ടിട്ടുണ്ട്.
Post Your Comments