Latest NewsNewsIndia

കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബര്‍ 16 ന് തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ലെന്ന് പവന്‍ ഗുപ്തയുടെ വാദം : സുപ്രീംകോടതിയുടെ വിധി ഇന്ന്

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുന്നു. നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബര്‍ 16 ന് തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ലെന്ന്് പ്രതി പവന്‍ ഗുപ്തയുടെ വാദമാണ് സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കുന്നത്.
ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Read Also : നിര്‍ഭയ കേസ് പ്രതികളുടെ അവസാന ആഗ്രഹം ചോദിക്കാതെ ശിക്ഷ നടപ്പാക്കും

കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബര്‍ 16 ന് തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവന്‍ ഗുപ്തയുടെ വാദം. അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ഒരു വര്‍ഷം മുന്‍പ് ഡല്‍ഹി ഹൈക്കോടതി തള്ളിയ വാദത്തിനെതിരായാണ് പവന്‍ ഗുപ്ത ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിലെ മറ്റൊരു കുറ്റവാളിയായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതേസമയം നിര്‍ഭയ കേസില്‍ കേസില്‍ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്. പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റണം എന്നാണ് വാറന്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button