വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട വൈദ്യുത ഉപകരണമാണ് ഇസ്തിരിപ്പെട്ടി. കാര്യക്ഷമമല്ലാത്ത ഉപയോഗക്രമമാണ് ഇതില്‍ ഊര്‍ജ്ജനഷ്ടം വരുത്തി വയ്ക്കുന്നത്. ഓട്ടോമാറ്റിക് ഇലക്ട്രിക് അയണ്‍ ആണ് നല്ലത്. നിര്‍ദ്ദിഷ്ട താപനില എത്തിക്കഴിഞ്ഞാല്‍ ഇസ്തിരിപ്പെട്ടി തനിയെ ഓഫായിക്കൊള്ളും. ചൂട് വീണ്ടും കുറഞ്ഞാല്‍ തനിയെ ഓണ്‍ ആവുകയും ചെയ്യും. ഓട്ടോമാറ്റിക് ടെംപറേച്ചര്‍ കട്ട് ഓഫ് ഉള്ള ഇലക്ട്രിക് അയണിനു ഈ സംവിധാനം ഇല്ലാത്തതിനെ അപേക്ഷിച്ച് പകുതിയോളം വൈദ്യുതി മതിയാകും. അതായത് ഒരു കിലോവാട്ട് ശേഷിയുള്ള ഓട്ടോമാറ്റിക് അയണ്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിന് 0.5 യൂണിറ്റോളം വൈദ്യുതി മതിയാകും.
ദിവസവുമുള്ള ഇസ്തിരിപ്പെട്ടിയുടെ ഉപയോഗം വൈദ്യുതി ബില്‍ കൂട്ടും. ഒരാഴ്ചത്തേക്കു വേണ്ട വസ്ത്രങ്ങള്‍ ഒരുമിച്ച ഇസ്തിരി ഇടുന്നതാണ് ഉത്തമം. ഇസ്തിരിപ്പെട്ടി ചൂടായിക്കൊണ്ടിരിക്കുന്ന സമയവും ഇസ്തിരിപ്പെട്ടി ഓഫ് ചെയ്തതിനുശേഷമുള്ള സമയവും ചൂട് കുറവ് ആവശ്യമുള്ള തുണിത്തരങ്ങള്‍ ഇസ്തിരിയിടുന്നതിന് ഉപയോഗിക്കാം.
വസ്ത്രങ്ങള്‍ക്കു നനവുണ്ടെങ്കില്‍ വൈദ്യുതി നഷ്ടം കൂടും. ഇസ്തിരി ഇടുന്ന പ്രതലം മൃദുലമായിരിക്കണം. അടിയില്‍ ആവശ്യത്തിന് കട്ടിയില്ല എങ്കില്‍ വസ്ത്രങ്ങളിലെ ചുളിവ് പോകില്ല. ഇതൊഴിവാക്കാന്‍ മേശക്ക് മുകളില്‍ കുറഞ്ഞത് രണ്ടോ മൂന്നോ പുതപ്പുകള്‍ വിരിക്കുക.
ഇസ്തിരി ഇടുന്ന സമയത്ത് സീലിംഗ് ഫാന്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സീലിംഗ് ഫാനില്‍ നിന്നും വരുന്ന കാറ്റ് ഇസ്തിരിപ്പെട്ടിയിലെ ചൂട് നഷ്ടപ്പെടുത്തും. വൈകുന്നേരം വോള്‍ട്ടേജ് കുറവുള്ള (6.30 മുതല്‍ 10 മണി വരെ) സമയങ്ങളില്‍ ഇലക്ട്രിക് അയണ്‍ ഉപയോഗിക്കാതിരിക്കുക.
Post Your Comments