KeralaLatest NewsNews

ഡിജിറ്റൽ പണമിടപാടുകൾ സുരക്ഷിതമാക്കൂ; മുന്നറിയിപ്പുമായി കേരള പോലീസ്

ഡിജിറ്റൽ പണമിടപാടുകൾ സുരക്ഷിതമാക്കാൻ മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാട് രംഗത്തിന് ശക്തിപകരുന്ന പണമിടപാട് സംവിധാനമാണ് യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് അഥവാ യുപിഐ. മൊബൈല്‍ ഫോണ്‍ ആപ്പുകള്‍ വഴി ഏത് സമയവും വളരെ എളുപ്പം പണമിടപാടുകള്‍ സാധ്യമാണ് എന്നതാണ് യുപിഐയുടെ സവിശേഷതയെന്ന് കേരള പോലീസ് വ്യക്തമാക്കുന്നു.

Read also: കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഡിജിറ്റൽ പേയ്മെന്റ് വഴി പണം മുൻകൂറായി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ധാരാളം വ്യപാരികളെ തട്ടിപ്പിനിരയാക്കിയ സംഭവങ്ങൾ അടുത്തിടെ പലയിടങ്ങളിലും ഉണ്ടായി. ഡിജിറ്റൽ പണമിടപാടുകൾ ജാഗ്രതയോടെ വേണം അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഡിജിറ്റല്‍ പണമിടപാട് രംഗത്തിന് ശക്തിപകരുന്ന പണമിടപാട് സംവിധാനമാണ് യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് അഥവാ യുപിഐ. മൊബൈല്‍ ഫോണ്‍ ആപ്പുകള്‍ വഴി ഏത് സമയവും വളരെ എളുപ്പം പണമിടപാടുകള്‍ സാധ്യമാണ് എന്നതാണ് യുപിഐയുടെ സവിശേഷത.
ഡിജിറ്റൽ പണമിടപാടുകളിൽ പിൻ രഹസ്യമായി സൂക്ഷിക്കുക. എ ടി എം പിൻ പോലെത്തന്നെ യു പി ഐ പിൻ ആരുമായും പങ്കിടാതിരിക്കുക. പരിചയക്കാരുമായോ കസ്റ്റമര്‍ കെയര്‍ പ്രതിനിധി എന്ന് അവകാശപ്പെടുന്നവരുമായോ പോലും കാരണം ഇത് നിങ്ങളുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കും.

സാധനങ്ങള്‍ വാങ്ങാന്‍ യുപിഐ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഫോണിലേക്ക് കളക്റ്റ് റിക്വസ്റ്റ് വരും അത് നിങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ആ പണമിടപാട് പൂര്‍ത്തിയാവുകയുള്ളൂ. നിങ്ങളുടെ അംഗീകാരമില്ലാതെ യുപിഐ വഴി പണമിടപാടുകള്‍ നടത്താനാവില്ല. അതുകൊണ്ട് കളക്റ്റ് റിക്വസ്റ്റുകള്‍ വരുമ്പോള്‍ അവ വ്യക്തമായി പരിശോധിച്ച് നിങ്ങളുടെ പണമിടപാട് തന്നെയല്ലേ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം അതിന് അംഗീകാരം നല്‍കുക.

പണം ഇങ്ങോട്ട് ലഭിക്കുന്നതിനായി യുപിഐ പിൻ നൽകേണ്ടതില്ല യുപിഐ പിൻ നൽകുന്നു എന്നതിനർത്ഥം നിങ്ങൾ ആർക്കെങ്കിലും പണം നൽകുന്നു എന്നാണ്. നിങ്ങളുടെ പണം എങ്ങോട്ടാണ് പോകുന്നു എന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ഡിജിറ്റൽ പണമിടപാടുകൾക്ക് വിശ്വാസയോഗ്യമായ ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക. ഹാനികരമായ ആപ്പുകളിലൂടെ സ്ക്രീനിൽ ടൈപ്പ് ചെയ്യുന്ന നിങ്ങളുടെ പേര് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങൾ ആക്സസ് ചെയ്യാനാകും.നിങ്ങളുടെ യു പി ഐ പിൻ വിശ്വാസയോഗ്യമായ ആപ്പുകളിൽ പണം അടിക്കുമ്പോൾ മാത്രമേ നൽകാവൂ. ലിങ്കുകളിൽ നിന്ന് ലഭിക്കുന്ന വെബ്സൈറ്റുകളിലും ഫോമുകളിലും നിങ്ങളുടെ യു പി ഐ പിൻ പങ്കിടുമ്പോൾ ജാഗ്രത പുലർത്തുക. അപരിചിതര്‍ അയക്കുന്ന കളക്റ്റ് റിക്വസ്റ്റുകള്‍ നിരസിക്കുക: ചിലപ്പോള്‍, ഒരു അപരിചിതന്‍ നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് കളക്റ്റ് റിക്വസ്റ്റുകള്‍ അയച്ചേക്കാം. ഇത് ആശയക്കുഴപ്പമുണ്ടാക്കാം. റിക്വസ്റ്റ് അയക്കുന്നയാളെ നിങ്ങള്‍ക്ക് പരിചയമില്ലെങ്കില്‍ അവരയക്കുന്ന അഭ്യര്‍ത്ഥന നിരസിക്കുക.

കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ പേയ്‌മെന്റ് ആപ്പ് മാത്രം ഉപയോഗിക്കുക. നിങ്ങളുടെ പേയ്‌മെന്റ് ആപ്പിൽ നിന്നും കസ്റ്റമർ കെയറിന്റെയും സപ്പോർട്ടിന്റെയും വിവരങ്ങൾ കണ്ടെത്തുക. ഇൻറർനെറ്റിൽ കാണുന്ന വിശ്വാസ്യതയില്ലാത്ത നമ്പറുകൾ ഉപയോഗിക്കരുത്. വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഇന്റെർനെറ്റിൽ നൽകി തട്ടിപ്പു നടത്തുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button